പൂനെ: ഐപിഎല്‍ 11-ാം സീസണില്‍ തുടര്‍ പരാജയങ്ങള്‍ക്കൊടുവില്‍ വിജയവഴിയില്‍ തിരികെ എത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ജയം. നായകന് രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിന് ആശ്വാസ ജയം സമ്മാനിച്ചത്. 170 റണ്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ എട്ട് വിക്കറ്റും രണ്ട് പന്തും ശേഷിക്കെ വിജയത്തിലെത്തി.
ടോസ് നേടിയ മുംബൈ നായകന് രോഹിത് ശര്‍മ്മ ചെന്നൈയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ 169 റണ്‍സാണ് ചെന്നൈ നേടിയത്. റെയ്നയുടെ അര്‍ദ്ധസെഞ്ചുറി(75)യുടെ മികവിലായിരുന്നു ചെന്നൈ മികച്ച സ്കോറില്‍ എത്തിയത്. റായുഡു 46, ധോണി 26 റണ്‍ വീതം നേടി. അവസാന ഓവറുകളില്‍ ആര്‍ക്കും തിളങ്ങാനിയില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ആഗ്രഹിച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവ് 44, ലൂവീസി 47 റണ്‍ വീതം നേടി. വണ്‍ഡൗണായി ക്രീസിലെത്തിയ രോഹിത് ശര്‍മ്മ 56 റണ്‍ നേടി. ഹര്‍ദിക് പാണ്ഡ്യ 13 റണ്‍സും നേടി.
Post Your Comments