കൊല്ലം: നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡനം സ്ഥിരം തൊഴിലാക്കിയ യുവാവ് ഒടുവില്‍ പൊലീസിന്റെ വലയിലായി. പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി മുരുകാലയത്തില്‍ മഞ്ചേഷാ(37) ണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത്. ഇയാള്‍ നാട്ടിലെ സ്ഥിരം പീഡന വീരനാണ്. പതിമൂന്ന് വയസ്സുകാരിയായ പട്ടികജാതി പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന കേസിലാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലായത്. ഒരു വര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.
പീഡനം വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഇയാള്‍ ഭീഷണി പെടുത്തിയിരുന്നു. സംഭവമറിഞ്ഞ സമീപവാസിയാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത് .സംഭവത്തില്‍ അന്വേഷണം നടത്തിയ ചൈല്‍ഡ്ലൈന്‍ പൊലീസിന് പരാതി കൈമാറുകയായിരുന്നു. പൊലീസ് കേസെടുത്തതറിഞ്ഞ് തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ചന്‍കോവില്‍ അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റിന് സമീപം വച്ചാണ് പുനലൂര്‍ ഡി.വൈ.എസ്പി അനില്‍ കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
മുന്‍പ് വാര്‍ഡ് മെമ്പറുമായി ഇയാള്‍ അവിഹിത ബന്ധത്തിലേര്‍പ്പെടുകയും ഇവര്‍ തമ്മിലുള്ള ചൂടന്‍ രംഗങ്ങള്‍ വാട്ട്സാപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇയാള്‍ നോട്ടമിടുന്ന പെണ്‍കുട്ടികളെയും സ്ത്രീകളെയും എങ്ങനെയും വലയിലാക്കി ലൈംഗികമായി ചൂഷണം ചെയ്യുന്നതും പതിവായിരുന്നു. ഇത്തരത്തിലുള്ള കേസുകളും, നിരവധി കഞ്ചാവ് കേസുകളിലും മദ്യപില്‍പന,മോഷണം,അടിപിടി തുടങ്ങിയ കേസുകളിലും പ്രതിയാണ്.
Post Your Comments