Latest NewsNewsInternationalGulf

കുവൈത്ത്- ഇന്ത്യ, സംയുക്ത തൊഴിലാളി കരട് കരാറിന് അംഗീകാരം

കുവൈത്ത്: ഇന്ത്യയും കുവൈത്തുമായുള്ള തൊഴിലാളി കരട് കരാറിന് അംഗീകാരം. എന്നാല്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യ, കുവൈത്ത് സംയുക്ത ഗ്രൂപ്പിന്റെ ആറാമത് യോഗത്തിലാണ് കരട് കരാറിന് രൂപംനല്‍കിയത്.

മുടങ്ങിക്കിടക്കുന്ന കുവൈത്ത് ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെന്റ് പുനഃസ്ഥാപിക്കുന്നതില്‍ കരാറിന് ഇരു രാജ്യങ്ങളും കരടില്‍ ധാരണയിലെത്തിയ സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ കരാറില്‍ ഒപ്പു വച്ചേക്കും. മുപ്പത് വയസില്‍ താഴെയുള്ളവരെ ഗാര്‍ഹിക തൊഴിലാളികളായി അയക്കില്ലെന്ന നിലപാട് ഇന്ത്യ തുടരും.

തൊഴിലാളികള്‍ക്കുള്ള മിനിമം വേതനം സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിൽ എത്തിയില്ല. നൂറ് കുവൈത്തി ദിനാറില്‍ കുറഞ്ഞ ശമ്പളം അംഗീകരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. കുവൈത്തില്‍ 6,77,000 ഗാര്‍ഹിക തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ മൂന്ന് ലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്. ഫിലിപ്പീന്‍സ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെത്തുന്നുണ്ട്.

കുവൈത്തിലേക്ക് ഇനി മുതല്‍ ഗാര്‍ഹിക തൊഴിലാളികളെ അയക്കേണ്ടതില്ലെന്ന ഫിലിപ്പീന്‍സ് തീരുമാനം ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button