ന്യൂഡൽഹി: എല്ലാ ഗ്രാമങ്ങളിലും 1000 ദിവസത്തിനകം വൈദ്യുതി എത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമായി. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ലൈസാംഗ് ഗ്രാമത്തിൽ വൈദ്യുതി വിളക്കുകൾ പ്രകാശിച്ചതോടെയാണ് പ്രഖ്യാപനം യാഥാർത്ഥ്യമായത്. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചത് കേന്ദ്രസർക്കാരിന് അഭിമാന നേട്ടമാണ്.
ALSO READ: ദ്വിദിന ചൈന സന്ദര്‍ശനത്തിനു ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങി
ദീനദയാൽ ഗ്രാമ ജ്യോതി യോജനയിലൂടെ 12 ദിവസം ബാക്കി നിൽക്കെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചതായാണ് റിപ്പോർട്ട്. 2015 ഏപ്രിലിൽ വൈദ്യുതി എത്തിക്കാൻ ബാക്കിയുണ്ടായിരുന്ന 18,452 ഗ്രാമങ്ങളിൽ എല്ലായിടത്തും വൈദ്യുതി എത്തിച്ചതായി പദ്ധതിയുടെ നോഡൽ ഏജൻസിയായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്നതിനിടെ മറ്റ് 1275 ഗ്രാമങ്ങളിലും വൈദ്യുതി എത്തിയില്ലെന്ന് കണ്ടെത്തി അതും വൈദ്യുതീകരിച്ചു.മൊത്തം 75,000 കോടിയാണ് പദ്ധതിച്ചെലവിനായി അനുവദിച്ചത്.
എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യമാണ് സർക്കാരിന്റെ മുന്നിൽ ഇനിയുള്ളത്. 2019 മാർച്ചിനുള്ളിൽ 40 ലക്ഷം കുടുംബങ്ങളിൽ വൈദ്യുതി എത്തിക്കുക എന്ന ബൃഹദ് പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രസർക്കാർ.
Post Your Comments