വുഹാന്‍: ദ്വിദിന ചൈന സന്ദര്‍ശനത്തിനു ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങുമായി നടത്തിയ വിജയകരമായ അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷമാണ് മോദി ഇന്ത്യയിലേക്ക് തിരിച്ചത്. അനൗപചാരിക സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ നരേന്ദ്രമോദിക്ക് പ്രസിഡന്റ് സി ജിന്‍ പിംഗ് ഊഷ്മളമായ സ്വീകരണമായിരുന്നു നല്‍കിയിരുന്നത്.
ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗിനൊപ്പം എത്തിയ മോദിയ്ക്ക് 1982ലെ ബോളിവുഡ് ഗാനമായ ‘തു തു ഹെ വാഹി ദില്‍ നെ ജിസെ അപ്ന കഹാ’ എന്ന ഗാനമാണ് വാദ്യോപകരണത്തിലൂടെ ചൈനീസ് കലാകാരന്മാര്‍ വായിച്ചു കേള്‍പ്പിച്ചത്. പ്രത്യേകതരം വാദ്യങ്ങള്‍ ഉപയോഗിച്ചാണ് ‘യേ വാദാ രഹാ’ എന്ന സിനിമയിലെ ഗാനം ചൈനീസ് കലാകാരന്മാര്‍ മനോഹരമാക്കിയത്. അവരുടെ പ്രകടനം ഇഷ്ടപ്പെട്ട മോദി കൈയടിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു.
ചൈനയിലെത്തിയ മോദിയെ ഈസ്റ്റ് ലേക്ക് ഗസ്റ്റ്ഹൗസിലായിരുന്നു ഷി സ്വാഗതം ചെയ്തത്. രണ്ടാം ദിനത്തില്‍ ഈസ്റ്റ് ലെയ്ക്ക് തീരത്തെ പൂന്തോട്ട കാഴ്ചകള്‍ ഷി മോദിക്കു കാണിച്ചുകൊടുത്തു. തുടര്‍ന്ന് ഇരുവരും തടാകത്തിലൂടെ ഹൗസ് ബോട്ട് യാത്ര നടത്തി. ഇവിടെ വെച്ചായിരുന്നു ചായ് പേ ചര്‍ച്ച. ചൈനീസ് പ്രസിഡന്റിന്റെ ഉച്ചവിരുന്നിന് ശേഷമാണ് മോദി ഇന്ത്യയിലേക്കു തിരിച്ചത്.
ഇരുപക്ഷത്തുനിന്നും ആറംഗ ഉദ്യോഗസ്ഥ സംഘം ഉള്‍പ്പെട്ട ചര്‍ച്ചയുമുണ്ടായി. 2019ല്‍ ഇതുപോലെ ഡല്‍ഹിയില്‍ ഉച്ചകോടി നടത്താന്‍ ഷിയെ ക്ഷണിച്ചു. ഷാങ്ഹായ് സഹകരണ സംഘടന (എസ്!സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജൂണില്‍ അദ്ദേഹം വീണ്ടും ചൈനയിലെത്തും. കൂടാതെ ലോക സമാധാനത്തിന് ഭീഷണിയാകുന്ന ഭീകരവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യയുമായി കൈകോര്‍ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments