Latest NewsCricketNewsSports

സന്യാസിയായി കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ലോകോത്തര ക്രിക്കറ്റ് താരം : രസകരമായ വീഡിയോ കാണാം

മുംബൈ : സന്യാസിയായി എത്തി കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ലോകോത്തര ക്രിക്കറ്റ് താരം. ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നതിനിടയില്‍ ക്രിക്കറ്റിനെ ചേര്‍ത്തു നിര്‍ത്തുന്ന ഒരു രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ഒരു ലോകോത്തര ക്രിക്കറ്റ് താരം വേഷം മാറി സന്ന്യാസിയായി കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോ. താരം മറ്റാരുമല്ല ഓസ്‌ട്രേലയന്‍ താരം ബ്രെറ്റ്‌ലിയാണ്.

തീ പാറുന്ന വേഗത്തില്‍ പന്തെറിഞ്ഞ് വിക്കറ്റുകള്‍ വാരിക്കൂട്ടി 2012 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ബ്രെറ്റ്‌ലി ഇപ്പോള്‍ ഐപിഎല്‍ കമന്ററേറ്ററുടെ വേഷത്തിലാണ്. ഏകദിനത്തില്‍ 380, ടി20യില്‍ 25 വിക്കറ്റ്, ടെസ്റ്റില്‍ 310 വിക്കറ്റുകള്‍ നേട്ടങ്ങള്‍ വാരിക്കൂട്ടിയാണ് ബ്രെറ്റ്‌ലി ക്രിക്കറ്റില്‍ നിന്ന് മാറി നിന്നത്.

എന്നാല്‍ ഇത്തവണ കുട്ടികളെ കളിപ്പിക്കാന്‍ ബ്രെറ്റ്‌ലി എത്തിയത് സന്ന്യാസി വേഷത്തിലാണ്. താടിയും മുടിയും വച്ച്, കാവി വസ്ത്രമിട്ട്, മുഖത്ത് മേക്കപ്പ് ചെയ്താണ് ബ്രെറ്റ്‌ലി കളിക്കളത്തിലെത്തിയത്. ആളെയറിയാതെ കുട്ടികള്‍ ആദ്യം ബ്രെറ്റ്‌ലിയെ ബാറ്റ് ചെയ്യുന്നതിനെ കുറിച്ച് ക്ലാസെടുത്തു.

ബാറ്റു ചെയ്തപ്പോള്‍ കുട്ടികളുടെ പന്തുകളിലെല്ലാം സന്ന്യാസി ഔട്ടായി. അടുത്ത പരീക്ഷണം പന്തിലായി. പന്തെറിഞ്ഞപ്പോള്‍ എറിഞ്ഞതെല്ലാം കുട്ടിപ്പട അടിച്ചോടിച്ചു. എന്നാല്‍ ണ്ടാം ഘട്ടത്തില്‍ ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ കളിമാറി. കുട്ടികള്‍ എറിഞ്ഞ പന്തെല്ലാം അതിര്‍ത്തി കടന്നു. അടുത്ത ഘട്ട പന്തെറിയലായിരുന്നു കുട്ടികളെ അത്ഭുതപ്പെടുത്തിയത്. ബ്രെറ്റ്‌ലിയുടെ തീപാറുന്ന ബോളില്‍ കുട്ടിക്കളിക്കാരുടെ കുറ്റി തെറിച്ചു. ഇതോടെ കുട്ടികള്‍ക്ക് സംശയമായി. താങ്കള്‍ ആരാണെന്ന് ചോദിച്ച കുട്ടികള്‍ക്ക് മുമ്പില്‍ ബ്രെറ്റ്‌ലി വേഷമൂരി. പിന്നീട് സെല്‍ഫിയും ഓട്ടോഗ്രാഫുമായി ഗ്രൗണ്ടില്‍ ഏറെ നേരം ചെലവഴിച്ചാണ് ബ്രെറ്റ്‌ലി മടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button