Uncategorized

മാറിടം ഉയര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം അര്‍ധ നഗ്നയായി ഡോക്ടര്‍ക്കൊപ്പം സെല്‍ഫി, യുവതിക്ക് പിന്നീട് സംഭവിച്ചത്

സ്ത്രീകള്‍ പലപ്പോഴും തങ്ങളുടെ ശരീരത്തെ അമിതമായി സ്‌നേഹിക്കുന്നവരാണ്. ഇത്തരത്തില്‍ തന്റെ ശരീര വടിവിനുവേണ്ടി മാറിടത്തിന്റെ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് സംഭവിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളിലെ വാര്‍ത്ത. മാറിടം ഉയര്‍ത്താനായാണ് എക്ടേരിയ കിസലെവ ശസ്ത്രക്രിയയ്ക്ക് വിധേയായത്. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഇവര്‍ അര്‍ധ നഗ്നയായി ഡോക്ടറുടെ സെല്‍ഫിയിലും പോസ് ചെയ്തു.

എന്നാല്‍ പിന്നീട് യുവതിയെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ക്ലിനിക്കിലെ ഡോക്ടറായ ഗ്രിഗറിയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ക്ലിനിക്കില്‍ വെച്ച് യുവതി എങ്ങനെ മരിച്ചു എന്ന് വ്യക്തമല്ല. ഡോക്ടറുടെ ഉത്തരവാദിത്വമില്ലായ്മയാണ് മകള്‍ മരിക്കാന്‍ കാരണമായതെന്ന് കാട്ടി എക്ടേരിയയുടെ അമ്മ നല്‍കിയ പരാതിയിലാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തത്.

രണ്ട് മക്കളുടെ അമ്മയായ എക്ടേരിയയായിരുന്നു തങ്ങളുടെ താങ്ങും തണലും. അവളുടെ മരണത്തോടെ അവസാനിച്ചത് തങ്ങളുടെ ജീവിതമാണെന്നും അവര്‍ പറഞ്ഞു. 1830 പൗണ്ട് മുടക്കിയാണ് യുവതി ശസത്രക്രിയ നടത്തിയത്. അഞ്ച് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്നതായിരുന്നു ശസ്ത്രക്രിയ.

രക്ഷ പ്രവര്‍ത്തനത്തിനുള്ള യാതൊരു അടിസ്ഥാന സൗകര്യവും ക്ലിനിക്കില്‍ ഉണ്ടായിരുന്നില്ലെന്ന് എക്ടേരിയയുടെ അമ്മ ആരോപിക്കുന്നു. മകള്‍ക്ക് ശാരീരിക അസ്വാസ്യം പ്രകടിപ്പിച്ചിട്ടും ആംബുലന്‍സ് വിളിക്കാന്‍ തയ്യാറായില്ല. സമയം ഏറെ കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ ആംബുലന്‍സ് വിളിക്കാനും മറ്റ് ആശുപത്രിയിലേക്ക് മകളെ കൊണ്ടുപോകാനും തയ്യാറായതെന്ന് അമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button