തിരുവനന്തപുരം ; ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം.കാല്‍മുട്ട് കൊണ്ടോ ഇരുമ്പ് ദണ്ഡ് കൊണ്ടോ കഴുത്ത് ഞെരിച്ചതാകാം. തൂങ്ങി മരിച്ചാൽ ഉണ്ടാകുന്ന പരിക്കല്ല കഴുത്തിലുള്ളത്. മൃതദേഹം ജീര്‍ണിച്ചതിനാല്‍ ബലാത്സംഗം നടന്നോയെന്ന് വൃക്തമല്ല. കൊല നടത്തിയത് ഒന്നിലധികം പേരെന്ന് സംശയം. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറി. പോസ്റ്റുമോർട്ടം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശ്, ഡിസിപി ജയദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ലിഗയുടെ കഴുത്തിലെ തരുണാസ്ഥികൾ പൊട്ടിയിട്ടുള്ളതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാകമെന്ന പോലീസ് നിഗമനത്തെ കൂടുതൽ ശക്തിപ്പെടുത്തിയത്. ലിഗയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. ഇത് ശ്വാസതടസ്സം കൊണ്ട് ഉണ്ടായതാണെന്നാണ് ഫോറൻസിക് സംഘത്തിന്റെ നിഗമനം. ലിഗയുടെ കഴുത്തിലും രണ്ട് കാലുകളിലും ആഴത്തിൽ മുറിവുകളുണ്ട്. ഇടുപ്പെല്ലിനും ക്ഷതമുണ്ട്. ഇത് ബലപ്രയോഗത്തിനിടയിൽ സംഭവിച്ചതാകാമെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ബലത്തില്‍ പിടിച്ചുതളളിയത് പോലെയാണ് മൃതദേഹം കിടന്നിരുന്നതെന്നാണ് സ്ഥലപരിശോധന നടത്തിയ ഫോറൻസിക് സംഘത്തിന്റെ നിഗമനം.
ഏപ്രില്‍ 20നാണ് തിരുവല്ലം വാഴമുട്ടത്തെ കായലോരത്തെ ആളൊഴിഞ്ഞ പ്രദേശത്ത് അഴുകിയ നിലയിലായില്‍ ലിഗയുടെ മൃതദേഹം കണ്ടെത്തിയത്.
also read ;ലിഗയുടെ മരണം ; പോസ്റ്റുമോർട്ടം റിപ്പോർട്ട് കൈമാറി
Post Your Comments