തിരുവനന്തപുരം ; ലിഗയുടെ മരണം പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘത്തിനു കൈമാറി. പോസ്റ്റുമോർട്ടം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശ്, ഡിസിപി ജയദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ലിഗയുടെ കഴുത്തിലെ തരുണാസ്ഥികൾ പൊട്ടിയിട്ടുള്ളതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാകമെന്ന പോലീസ് നിഗമനത്തെ കൂടുതൽ ശക്തിപ്പെടിത്തുന്നു.
Also read ;തനിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അശ്വതി ജ്വാലയുടെ പ്രതികരണം (വീഡിയോ
Post Your Comments