CinemaMollywoodLatest NewsMovie Gossips

ഞങ്ങൾ ഒളിച്ചോടിയിട്ടില്ല ; വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് യുവനടി

കട്ടപ്പനയിലെ ഋത്വിക് റോഷൻ , മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ നായികയായിമാറിയ ആളാണ് ലിജോമോള്‍. അടുത്തിടെ താരത്തെത്തന്നെ ഞെട്ടിച്ച ഒരു വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടൻ ഷാലു റഹീമും ലിജോയും രജിസ്റ്റർ വിവാഹം കഴിച്ചു എന്നതായിരുന്നു വാർത്ത. അതോടെ ലിജോയുടെ വിവാഹം മാധ്യമങ്ങൾ ആഘോഷമാക്കി. അടുപ്പമുള്ളവർ ലിജോയെ നേരിൽ വിളിച്ചു, എല്ലാവർക്കും അറിയേണ്ടിയിരുന്നത് ഒന്നു മാത്രം, സംഗതി സത്യമാണോ എന്നാണ്.

Image result for lijomol

Image result for lijomol

എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് താരം. ഒരു കാര്യം സത്യമാണ് ഞങ്ങൾ പ്രണയത്തിലാണ്. വീട്ടുകാരുടെയും സുഹൃത്തുകളുടെയും അറിവോടെയാണ് ഞങ്ങളുടെ ബന്ധം. അതിൽ എന്താണ് ഇത്ര ഒളിക്കാൻ. പിന്നെ ഇതൊന്നുമറിയാത്ത ചിലർ ഞങ്ങളുടെ സെൽഫി കണ്ടിട്ട് ഞങ്ങൾ വിവാഹിതരായി എന്ന് വിധിയെഴുതുകയായിരുന്നു. ‘കല്യാണം കഴിഞ്ഞത്’ ഇതുവരെ വീട്ടിൽ അറിഞ്ഞിട്ടില്ല. അവർക്ക് എന്നെ അറിയാം. അതുകൊണ്ട് ഇത്തരം ഗോസിപ്പുകൾ അവർ വിശ്വസിക്കില്ലായെന്നും ലിജോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button