റോം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി അനുഭാവം പുലര്‍ത്തിയ ഈജിപ്ഷ്യന്‍ വംശജനെ ഇറ്റലി നാടുകടത്തി. മിലാനില്‍ താമസിക്കുന്ന 29 വയസുകാരനായ ഇയാളുടെ നീക്കങ്ങൾ 2015 മുതലെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മല്പെന്സ വിമാനത്താവളത്തിലേക്ക് കെയ്റോയിലേക്കാണ് ഇയാളെ അയച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
2015 ജനുവരിക്ക് ശേഷം 272 ഭീകരരെ ഇറ്റലി നാടുകടത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ മുഖേന ഭീകര സംഘടനകളിലുള്ളവരായി യുവാവ് ബന്ധപ്പെട്ടിരുന്നു. സിറിയയിലുള്ള മൊറോക്കന്‍ വംശജനായ ഐഎസ് ഭീകരനോട് ഇയാള്‍ അടുപ്പം പുലര്‍ത്തിയിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം ഇറ്റലി നാടുകടത്തുന്ന 35-ാമത്തെ തീവ്രവാദിയാണ് ഇയാള്‍.
Post Your Comments