ദുബായ് : റാസൽഖൈമയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ എമിറേറ്റ് സ്വദേശി മരിച്ചു. മരത്തിൽ ഇടിച്ച കാർ രണ്ടായി പിളർന്നു. അപകടവിവരമറിഞ്ഞ് പോലീസും ആംബുലൻസും ഉടനടി സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട 18കാരനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായ പരിക്കുകളേറ്റ ഇയാൾ അപകടസ്ഥലത്തുവെച്ച് തന്നെ ഇയാൾ മരിച്ചു.
also read: റാസൽഖൈമയിൽ കാറുകൾ കൂട്ടിയിടിച്ച് വിദേശികളായ അച്ഛനും മകനും മരിച്ചു
കാർ അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മരത്തിൽ ഇടിച്ച കാർ പൂർണ്ണമായും തകർന്ന അവസ്ഥയിലായിരുന്നു. വാഹനമോടിക്കുന്നവർ കൃത്യമായും ട്രാഫിക്ക് നിയമങ്ങൾ പാലിക്കണമെന്ന് ട്രാഫിക് അതോറിറ്റി അറിയിച്ചു.
Post Your Comments