റാസൽഖൈമ: പുതിയ ട്രേഡ് ലൈസൻസ് പദ്ധതിയുമായി റാസൽഖൈമ. നിക്ഷേപകർക്ക് 100% ഉടമസ്ഥതയോടെ സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് അകത്തും പുറത്തും പ്രവർത്തിക്കാൻ അനുവദിക്കുന്ന പുതിയ ട്രേഡ് ലൈസൻസാണ് റാസൽഖൈമ ഇക്കണോമിക് സോൺ നൽകാനൊരുങ്ങുന്നത്. റാസൽഖൈമ സാമ്പത്തിക വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Read Also: കെ റെയിൽ : പിടിവാശിക്ക് മുന്നിൽ വഴങ്ങില്ല, പ്രധാനം നാടിന്റെ വികസനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്ന എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഫ്രീ സോണിലും പ്രത്യേക സൗകര്യമൊരുക്കാതെ പുറത്തും ഒരുപോലെ പ്രവർത്തിക്കാമെന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത.
Post Your Comments