റാസൽഖൈമ: റാസൽഖൈമയിലെ പൊതു ബീച്ചുകളിൽ ക്യാമ്പിംഗ് നിരോധിച്ചു. റാസൽഖൈമ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. താമസക്കാരിൽ നിന്നും കടൽത്തീരത്ത് പോകുന്നവരിൽ നിന്നും നിരവധി പരാതികൾ പൗരസമിതിക്ക് ലഭിച്ചതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
ക്യാമ്പിംഗ് സൈറ്റുകൾക്ക് പുറത്ത് മുനിസിപ്പാലിറ്റി വകുപ്പിന്റെ അനുമതിയില്ലാതെ തീരപ്രദേശങ്ങളോട് ചേർന്ന് ആളുകൾ കൂടാരം സ്ഥാപിക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എമിറേറ്റിന്റെ പൊതുവായ കാഴ്ചപ്പാട് സംരക്ഷിക്കാൻ സഹകരിക്കാനും ഉദ്യോഗസ്ഥർ കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യർത്ഥിച്ചു. റാസൽഖൈമയിലെ ബീച്ചുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും വേണ്ടിയാണ്. ഇത് ഒരു തരത്തിലും ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
പരാതികൾക്കും അന്വേഷണങ്ങൾക്കും മുനിസിപ്പാലിറ്റിയുടെ 800661 എന്ന കോൾ സെന്ററുമായി ബന്ധപ്പെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Post Your Comments