റാസൽഖൈമ: ട്രാഫിക് പിഴകൾക്ക് പ്രഖ്യാപിച്ചിട്ടുള്ള ഇളവ് നീട്ട റാസൽഖൈമ. ജനുവരി 17 വരെയാണ് ഇളവ് നീട്ടിയത്. ട്രാഫിക് പെനാൽറ്റി പോയിന്റുകൾക്കും പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾക്കും ഈ ആനുകൂല്യം ഉപയോഗിക്കാം.
എന്നാൽ ഗുരുതര നിയമലംഘനങ്ങൾ ഇളവ് ബാധകമല്ല. പിഴകൾ അടയ്ക്കാനുള്ള ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ട്രാഫിക് നിയമലംഘനത്തിൽ നിന്ന് പരമാവധി ഒഴിവാകണമെന്നും റാസൽഖൈമ പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി. ജനുവരി മൂന്ന് വരെയായിരുന്നു നേരത്തെ ട്രാഫിക് പിഴയിളവ് നൽകിയിരുന്നത്.
Post Your Comments