Latest NewsNewsIndia

മോദി-ഷി ചിന്‍പിംഗ് കൂടിക്കാഴ്ച, ഇന്ത്യ-ചൈന വാണിജ്യ തലപ്പത്തേക്ക് ആമിര്‍ ഖാന്‍

ബെയ്ജിങ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും സൗഹൃദ കൂടിക്കാഴ്ച നടത്തുകയാണ്. മോദിയുടെ ചൈന സന്ദര്‍ശനത്തിന് മുന്നോടിയായി ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനെ ഇന്ത്യ-ചൈന വാണിജ്യ തലപ്പത്ത് നിയമിക്കുന്നതിനായുള്ള നീക്കങ്ങള്‍ ഇന്ത്യ നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധത്തിന് ശക്തി കൂട്ടുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിടുന്നത്.

വളരെ വലിയ ബോളിവുഡ് താരമാണ് ആമിര്‍ ഖാന്‍. ഇന്ത്യക്കാരെ പോലെ തന്നെ ചൈനക്കാര്‍ക്കും താരത്തെ നല്ല പരിചയമാണ്. ദംഗല്‍ ചൈനയിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ചൈനീസ് വിജേശകാര്യ മന്ത്രാലയം വക്താവ് ഹുവാ ചുനിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

വാണിജ്യ മന്ത്രാലയം ആമിര്‍ഖാനെ ബ്രാണ്ട് അംബാസിഡറാക്കാന്‍ നീക്കം നടത്തുന്നതായി വിവരമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തിന്റെ അടിത്ത ഉറപ്പിക്കാനാണിത്. ദംഗല്‍ ചിത്രത്തിലൂടെ ചൈനയിലും വന്‍ താരമാണ് ആമിര്‍. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ചിത്രം കണ്ടിരുന്നു. ആമിറിന്റെ സീക്രട്ട് സൂപ്പര്‍സ്റ്റാറും ചൈനയില്‍ ഹിറ്റായിരുന്നു. റെക്കോര്‍ഡ് ബോക്‌സ്ഓഫീസ് നേട്ടമാണ് ചിത്രങ്ങള്‍ കൊയ്തത്. ഹുവാ പറഞ്ഞു.

ദോക് ലായിലെ ചൈനീസ് കടന്നുകയറ്റമടക്കം നിരവധി തര്‍ക്കവിഷായങ്ങള്‍ നിലനില്‍ക്കെയാണ് മോദി ഷി ചിന്‍പിങ്ങ് കൂടിക്കാഴ്ച. രണ്ടു ദിവസവും തികച്ചും അനൗപചാരിക കൂടികാഴ്ചയാണ് ഇരുവരും നടത്തുക .ബോട്ടുയാത്ര, പൂന്തോട്ടസഞ്ചാരം തുടങ്ങിയ പരിപാടികളില്‍ പരിഭാഷകര്‍ മാത്രമേ ഇവര്‍ക്കൊപ്പം ഉണ്ടാവുകയുള്ളൂ. പാകിസ്ഥാന്‍ ബന്ധം അതിര്‍ത്തിത്തര്‍ക്കം തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് ഈ കൂടിക്കാഴ്ച പരിഹാരമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button