KeralaLatest NewsNews

അച്ഛന്റെ മരണ ശേഷം കാമുകനൊപ്പം നാടുവിടാന്‍ പദ്ധതി, സൗമ്യയുടെ മാസ്റ്റര്‍ ബ്രെയിന്‍ പാളിയത് ഇങ്ങനെ

കണ്ണൂര്‍: സ്വന്തം മക്കളെയും അമ്മയെയും അച്ഛനെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യയ്ക്ക് എതിരെ വെളിപ്പെടുത്തലുകളുമായി അയല്‍വാസികള്‍. അരും കൊലകള്‍ക്ക് ശേഷം കാമുകനൊപ്പം സ്ഥലം വിടാനായിരുന്നു സൗമ്യ പദ്ധതിയിട്ടിരുന്നത്. കാമുകനൊപ്പം മുംബൈയിലേക്ക് കടക്കാനായിരുന്നു സൗമ്യ നിശ്ചയിച്ചിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു. നാട്ടില്‍ വെറുതെ നിന്നിട്ട് കാര്യമില്ല, മുംബൈയില്‍ ഹോം നേഴ്‌സിംഗിന് നല്ല സാധ്യതയാണ് അങ്ങോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് സൗമ്യ അയല്‍ക്കാരോട് പറഞ്ഞിരുന്നു. അച്ഛന്റെ മരണശേഷമായിരുന്നു ഇത്. എന്നാല്‍ ഇതിനിടയില്‍ സൗമ്യയുടെ വീടിനു സമീപം അസമയത്തു നാട്ടുകാര്‍ യുവാവിനെക്കണ്ടതോടെ പദ്ധതി നടപ്പായില്ല. മാത്രമല്ല കൂട്ടക്കൊലപാതകത്തിലേക്കുള്ള അന്വേഷണത്തിനും വഴി തുറന്നതും ഈ സംഭവമാണ്.

അസ്വഭാവിക മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ച് സൗമ്യയുടെ ബന്ധുക്കളും നാട്ടുകാരില്‍ ചിലരും പോലീസിനെ സമൂപിച്ചിരുന്നു. ഇതോടെയാണ് മരണങ്ങള്‍ അന്വേഷിക്കാന്‍ ആരംഭിച്ചത്. ഇതിനിടെ തന്നിലേക്ക് അന്വേഷണം എത്തുമെന്ന് മനസിലായതോടെ തനിക്കും ശാരീരിക അസ്വാസ്യം ഉള്ളതായി സൗമ്യ നടിച്ചു. കിണറിലെ വെള്ളത്തില്‍ അമോണിയുടെ അമിത സാന്നിധ്യമുണ്ടെന്നും ഇതാണ് രോഗത്തിന് കാരണമെന്നും സൗമ്യ ഏവരെയും വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഒരാഴ്ച മുമ്ബ് സൗമ്യ തലശേരി ആശുപത്രിയില്‍ ചികില്‍സ തേടി. പരിശോധനയില്‍ പ്രശ്നങ്ങളില്ലെന്നു പോലീസ് കണ്ടെത്തിയതും വഴിത്തിരിവായി.

also read: കൊലപാതകം നടത്തിയത് സൗമ്യയല്ലേ? : മറ്റാർക്കോ വേണ്ടി സൗമ്യ കുറ്റം ഏറ്റെടുത്തോ? നാട്ടുകാരുടെ സംശയങ്ങൾ ഇങ്ങനെ

കൊല നടന്ന ദിവസങ്ങളിലും തൊട്ടടുത്ത ദിവസങ്ങളിലും യുവാവിനെ വിളിച്ചകാര്യം സൗമ്യ പോലീസ് ഉദ്യോഗസ്ഥരോട് ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് സമ്മതിക്കുകയായിരുന്നു. എന്നാല്‍ തനിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് യുവാവിന്റെ മൊഴി. സൗമ്യയുമായി ബന്ധമുണ്ടായിരുന്ന മറ്റു രണ്ടു യുവാക്കളും നിരീക്ഷണത്തിലാണ്. ഇവരെയും സൗമ്യയുടെ സാന്നിധ്യത്തില്‍ പലപ്പോഴായി പോലീസ് ചോദ്യംചെയ്തിരുന്നു. ഇല്ലിക്കുന്ന്, ചേരിക്കല്‍, പിണറായി സ്വദേശികളാണ് യുവാക്കള്‍.

സൗമ്യയുടെ വാട്ട്സ് ആപ്പ് വീഡിയോ കോളുകള്‍ അടക്കമുളള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പോലീസ് അന്വേഷണവുമായി മുന്നോട്ടു പോകുന്നത്. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും താന്‍ ഒറ്റയ്ക്കാണെന്ന സൗമ്യയുടെ മൊഴി പോലീസ് മുഖവിലക്കെടുക്കുന്നില്ല. ഇന്നലെ യുവാവിനെയും സൗമ്യയെയും ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. പരസ്പരം കുറ്റപ്പെടുത്താതെയാണ് ഇരുവരും പോലീസിന് മുന്നിലിരുന്നത്. സാക്ഷികളില്ലാത്ത കേസായതിനാല്‍ വ്യക്തമായ തെളിവ് ലഭിച്ചശേഷം മതി പുരുഷസുഹൃത്തുക്കളുടെ അറസ്റ്റെന്ന നിലപാടിലാണ് പോലീസും. ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കാനാണു ലക്ഷ്യമിടുന്നത്. സൗമ്യയുടെ കുടുംബത്തിലെ അസ്വഭാവിക മരണങ്ങള്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മൂന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടുകളാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button