ന്യൂഡല്‍ഹി: പത്ത് വയസുകാരിയെ മദ്രസയ്ക്കുള്ളില്‍ വെച്ച് മദ്രസ അധ്യാപകനും സുഹൃത്തായ മദ്രസയിലെ തന്നെ വിദ്യാര്‍ത്ഥിയും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഗാസിപൂരിലാണ് സംഭവം. വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി സമീപത്തെ മദ്രസയ്ക്കുള്ളില്‍ വെച്ച് ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തുവെന്ന് കുടുംബമാണ് പോലീസില്‍ പരാതി നല്‍കിയത്.
also read: 11 കാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. പ്രതികള്‍ക്ക് എതിരെ നടപടി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഗാസിപൂരില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
Post Your Comments