Latest NewsNewsIndia

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍; മുമ്പും ലൈംഗിക പീഡന ആരോപണം നേരിട്ടിട്ടുള്ള മദ്രസ അദ്ധ്യാപകന്‍ പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിനും നിര്‍ബന്ധിച്ചു

റാഞ്ചി: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. റാഞ്ചിയിലാണ് സംഭവം. മൗലാന ഷാഹിദ് അന്‍സാരി എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ആറു മാസമായി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റ്.

മദ്രസ അദ്ധ്യാപകന്‍ പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നും പോലീസ് പറഞ്ഞു. ആറ് മാസത്തോളം പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം പുറത്തുവന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളോട് ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കാനായി ഇയാള്‍ നിരന്തരം ശ്രമിച്ചിരുന്നെങ്കിലും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് ആസം സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയിൽ

ഇതാദ്യമായല്ല ഷഹീദ് അന്‍സാരി ലൈംഗിക പീഡന ആരോപണം നേരിടുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുമുമ്പ് രണ്ടുതവണ ഷാഹിദിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നതായി എന്ന് ഗ്രാമവാസികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button