ന്യൂഡൽഹി : പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൗമാരപ്രായക്കാരനെയും മദ്രസ നടത്തിപ്പുകാരനെയും അറസ്റ്റ് ചെയ്തെങ്കിലും പ്രതിഷേധം ശക്തമാകുകയാണ്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി മദ്രസയില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. ഞായറാഴ്ച പെണ്‍കുട്ടിയെ മദ്രസയില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഈ മാസം 21നാണു പെണ്‍കുട്ടിയെ കാണാതായത്. കൗമാരപ്രായക്കാരനൊപ്പമാണു കുട്ടിയെ അവസാനം കണ്ടതെന്നു സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
പെണ്‍കുട്ടി കൈവശം വെച്ച ഒരു ഫോണ്‍ വഴിയാണ് പെണ്‍കുട്ടി എവിടെയാണെന്ന് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. 17 വയസ്സുകാരനെ പിടിച്ച് ജുവനൈല്‍ ഹോമിലേക്ക് അയച്ചിട്ടുണ്ടെന്നും പോക്സോ വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളതെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പങ്കജ് സിംഗ് പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു സൗകര്യം ഒരുക്കിയതിനാണു മദ്രസ നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്തത്.
എന്നാൽ ഇതിന് പിന്നില്‍ ഇനിയും കുറ്റവാളികളുണ്ടെന്ന ആരോപണവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വലിയ ഒരു ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും കുട്ടിയെ മയക്കി കിടത്തിയിട്ടുണ്ടായിരുന്നെന്നും മാതാപിതാക്കള്‍ ആരോപിച്ചു. പെണ്‍കുട്ടി കിടന്നിരുന്ന സ്ഥലത്ത് മൂന്നോ നാലോ പുരുഷന്മാര് ഉണ്ടായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.
അതെ സമയം കേസന്വേഷണം നേരായ രീതിയില്‍ തന്നെയാണ് നടക്കുന്നതെന്നും കുറ്റവാളികള്‍ ഒരു രീതിയിലും രക്ഷപ്പെടില്ലെന്നും ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര യാദവ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി വൈകിയും ജനങ്ങളുടെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായിരുന്നു
Post Your Comments