Latest NewsKeralaIndia

തന്നെ പീഡിപ്പിച്ച അയൽക്കാരനോടുള്ള പകയില്‍ അയാളുടെ മകളെ പീഡിപ്പിച്ചാണ് താന്‍ കുട്ടികളുമായി ലൈംഗിക വേഴ്ച ആരംഭിച്ചതെന്ന് അറസ്റ്റിലായ ഉസ്താദ്

ആറുമാസമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുന്നുവെന്നാണ് പരാതി.

കൊച്ചി : കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍. തലയോലപ്പറമ്പിലെ മഹല്ല് കമ്മറ്റിയുടെ പരാതിയില്‍ ആലുവ സ്വദേശി യൂസഫാണ് അറസ്റ്റിലായത്. മദ്രസയിലെത്തിയ ആണ്‍കുട്ടിയെ കുറേനാളുകളായി പീഡിപ്പിച്ചുവന്നെന്ന പരാതിയിലാണ് ഇയാൾക്ക് പിടി വീഴുന്നത്. ആറുമാസമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുന്നുവെന്നാണ് പരാതി.

കോട്ടയത്തെ ഒരു മഹല്ല് കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.പടിയിലായ ഉസ്താദ് കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. താന്‍ അന്പതിലേറെ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. അതിനിടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുകയാണ്. വിചിത്രിമായ കഥയാണ് പൊലീസിനോട് ഇയാള്‍ പങ്കുവച്ചിരിക്കുന്നത്.. പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ തന്നെ അയല്‍ക്കാരനായ ബന്ധു പീഡിപ്പിച്ചിരുന്നു.

അതിന്റെ പകയില്‍ അയാളുടെ മകളെ പീഡിപ്പിച്ചാണ് താന്‍ കുട്ടികളുമായി ലൈംഗിക വേഴ്ച തുടങ്ങിയതെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. അതിന് ശേഷം മുൻപില്‍ വരുന്ന പല കുട്ടികളേയും പീഡനത്തിന് ഇരായായി. പള്ളിയില്‍ ഉസ്താദായി എത്തിയപ്പോഴും ഇത് തുടര്‍ന്നുവെന്നും യൂസഫ് പൊലീസിനോട് മൊഴി നല്‍കി.വിവാഹിതാനാണ് ഇയാള്‍. എന്നാല്‍ പന്ത്രണ്ട് കൊല്ലമായി ഇയാള്‍ക്ക് ഭാര്യയുമായി ബന്ധമില്ല. അവര്‍ അസുഖം വന്ന് കിടപ്പാണ്. ഇതും ഇയാളുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

റമ്‌സാന്‍ നോമ്പ് കാലത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു ഉസ്താദ്. സഹികെട്ടിറങ്ങി ഓടിയ കുട്ടി വീട്ടിലെത്തി പരാതി പറഞ്ഞു. ഇതോടെയാണ് കള്ളി പുറത്തായത്. ഇതിനെ തുടർന്ന് പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ പീഡിപ്പിച്ചെന്ന പരാതിയുമായി നിരവധിപേർ എത്തുകയായിരുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇയാളെ മദ്രസയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് പോലീസ് പരാതി നല്‍കിയത്. 63 കാരനായ യൂസഫിനെ കൊടുങ്ങല്ലൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button