Latest NewsKeralaNews

മദ്രസയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം : കുട്ടിയുടെ കുടുംബത്തെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി : കിഴക്കൻ ഡൽഹിയിലെ ഗാസിപ്പൂരിൽ മദ്രസയില്‍വെച്ച്‌ പീഡനത്തിനിരയായ 11 വയസ്സുകാരിയുടെ കുടുംബത്തെ സിപിഐ എം നേതാക്കള്‍ സന്ദര്‍ശിച്ചു. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, മഹിളാ അസോസിയേഷന്‍ ഡല്‍ഹി സംസ്ഥാന നേതാക്കളായ മൈമൂനാ മൊല്ല, ആശാ ശര്‍മ്മ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം രവീന്ദ്രനാഥ് എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശിച്ചത്. നീതിലഭിക്കാന്‍ സിപിഐ എം മുന്നിലുണ്ടാകുമെന്ന് കുട്ടിയുടെ ബന്ധുക്കൾക്ക് വൃന്ദാ കാരാട്ട് ഉറപ്പ് നല്‍കി.

പതിനേഴ് വയസ്സുള്ള ആണ്‍കുട്ടി കിഴക്കന്‍ ഡല്‍ഹിയില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയശേഷം മദ്രസയിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ പെൺകുട്ടിയുടെ മൊഴിയനുസരിച്ചു മദ്രസയിലെ മൗലവിയും കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button