തോക്കുകളേക്കാൾ വീര്യം കൂടുതലാണ് മുളകുപൊടിക്ക് എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു വ്യാപാരി. കടയില്‍ എത്തിയ ആയുധധാരികളെ മുളക് പൊടി വിതറിയാണ് കടയുടമ ഓടിച്ചത്. ലണ്ടനിലെ ലൂട്ടനിലാണ് സംഭവം.
ഗണേഷ് കുമാര്‍ എന്നയാളുടെ കടയിലാണ് മൂന്ന് അക്രമികള്‍ ഇരച്ച് കയറിയത്. തോക്ക് ചൂണ്ടി പണപ്പെട്ടി തുറക്കാന്‍ അക്രമികളിലൊരാള്‍ ആവശ്യപ്പെട്ടു. പണപ്പെട്ടി തുറക്കാന്‍ കുനിഞ്ഞ ഗണേഷ് കുമാര്‍ കൗണ്ടറിനടുത്ത് സൂക്ഷിച്ച മുളക് പൊടി അക്രമികളുടെ മുഖത്ത് വിതറുകയായിരുന്നു.
അക്രമികൾ മുഖം മറച്ചിരുന്നെങ്കിലും കണ്ണുകൾ മൂടിയിരുന്നില്ല കണ്ണ് മൂടാതെ എത്തിയ കൊള്ളക്കാര്‍ക്ക് നേരെ വ്യാപാരി മുളകു പൊടി എറിയകയായിരുന്നു. വ്യാപാരിയുടെ പെട്ടന്നുള്ള ആക്രമണത്തില്‍ കൊള്ളക്കാര്‍ ഓടി രക്ഷപെട്ടു. കടയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറം ലോകമറിയുന്നത്. എന്നാൽ പതിവായി കടയിൽ കയറി ഇത്തരം അക്രമങ്ങൾ നടക്കാറുണ്ടെന്നും അതുകൊണ്ടാണ് മുളകുപൊടി കരുതിവെച്ചിരുന്നതെന്നും കടയുടമ പറഞ്ഞു.
Post Your Comments