കൊല്ലം: സിപിഐക്കെതിരേ വിമർശനം ഉന്നയിച്ച കെ.എം.മാണിക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ രംഗത്ത്. ചെങ്ങന്നൂരിൽ ആരുടെയും വോട്ട് വേണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും ഇടത് സ്ഥാനാർഥി ജയിക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നുമാണ് താൻ പറഞ്ഞത്. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് അനുകൂലമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ലിഗയുടെ മരണം കൊലപാതകമെന്ന് സൂചന
കാനത്തിന് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി ജയിക്കണമെന്ന് ആഗ്രഹം കാണില്ലെന്നായിരുന്നു കെ.എം.മാണിയുടെ ആരോപണം. ഒരു വെടിക്ക് രണ്ടു പക്ഷി എന്ന നിലയിൽ സിപിഎമ്മിന്‍റെ തോൽവി കൂടി കാനം ആഗ്രഹിക്കുന്നുണ്ടെന്നും മാണി വ്യക്തമാക്കിയിരുന്നു.
Post Your Comments