Latest NewsKeralaIndiaNews

ലിഗയുടെ മരണം കൊലപാതകമെന്ന് സൂചന

തിരുവനന്തപുരം: ലിഗയെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്ന് പോലീസ്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി പേരെ ചോദ്യംചെയ്‌ത്‌ വരികയാണ്.

also read:ലിഗയുടെ മരണം മാനഭംഗശ്രമത്തിനിടെ? പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം പൂനം തുരുത്തില്‍ നിന്നും തലയും കാല്‍പ്പാദവും അറ്റുപോയ നിലയിലാ യിരുന്നു ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ലിഗയുടേത് സ്വാഭാവിക മരണമാണെന്ന് പോലീസ് ആവര്‍ത്തിച്ചു പറഞ്ഞങ്കെിലും സംഭവത്തില്‍ കൂടുല്‍ തെളിവുകള്‍ ലഭിച്ചതോടെ മരണം കൊലപാതക മാണെന്ന് നിഗമനത്തില്‍ പോലീസും എത്തിച്ചേരുകയായിരുന്നു

മൃതദേഹത്തോടൊപ്പം ലിഗയുടേതല്ലാത്ത ഒരു ഓവര്‍ക്കോട്ടും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഭവം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചു പറയുന്നത്. ഓവര്‍ക്കോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് കോവളം ബീച്ചില്‍ യോഗ പഠിപ്പിക്കുന്ന ഒരാളെ ചോദ്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button