Latest NewsKeralaNews

ലിഗയുടെ ദുരൂഹ മരണം; വിദേശികളെ യോഗ പഠിപ്പിക്കുന്നയാളെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് വിദേശികളെ യോഗ പഠിപ്പിക്കുന്ന ഒരാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ലിഗയുടെ മൃതദേഹത്തിനൊപ്പം ഒരു ഓവര്‍ക്കോട്ട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം യോഗ പഠിപ്പിക്കുന്ന ആളിലേക്ക് വഴിമാറിയത്.

ഇയാള്‍ സ്ഥിരമായി ഓവര്‍ കോട്ട് ഉപയോഗിക്കുന്നയാളാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി കോവളത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. അതേസമയം ലിഗയുടെ മരണത്തിന് പിന്നിലെ ദൂരൂഹത നീക്കാന്‍ കോവളത്തെ അനധികൃത ടൂറിസ്റ്റ് ഗൈഡുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ലിഗയുടെ മരണം പുറത്തറിഞ്ഞതിന് ശേഷം സ്ഥലത്ത് നിന്ന് മുങ്ങിയവരെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ആ അന്വേഷണത്തില്‍ യാതൊരു പരാതിയുമില്ലെന്നും വ്യക്തമാക്കി ലിഗയുടെ സഹോദരി ഇല്‍സി രംഗത്തെത്തിയിരുന്നു. തന്നെയുമല്ല ലിഗയുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അതുകൊണ്ട്തന്നെ രാഷ്ട്രീയക്കാര്‍ തന്നെ വന്നു കാണേണ്ട ആവശ്യമില്ലെന്നും ഇല്‍സി വ്യക്തമാക്കിയിരുന്നു..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button