Latest NewsNewsIndia

ഭീഷണികള്‍ക്കു മുന്നില്‍ പതറാതെ ജീവന്‍ പണയംവച്ചുള്ള അന്വേഷണം: ആള്‍ദൈവത്തിന് ലാംബ ശിക്ഷ വാങ്ങി നൽകിയതിങ്ങനെ

ജോധ്‌പുര്‍: ആള്‍ദൈവം ആശാറാം ബാപ്പുവിനും കൂട്ടാളികള്‍ക്കും ജീവപരന്ത്യം ശിക്ഷ വാങ്ങിക്കൊടുത്തത്തിന് പിന്നിൽ ഈ പോലീസ് ഉദ്യോഗസ്ഥൻ ഒരുപാട് ത്യാഗങ്ങളനുഭവിച്ചിട്ടുണ്ട്. തന്റെയും കുടുംബാംഗങ്ങളുടെയും ജീവന്‍ പണയംവച്ചുള്ള അന്വേഷണത്തിലൂടെയാണ്‌ അജയ്‌പാല്‍ ലാംബയെന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ചരിത്രവിധി എഴുതിക്കുറിച്ചത്. വലിയസ്വാധീനവും സമ്പത്തും അനുയായിവൃന്ദവുമുള്ള ആള്‍ദൈവത്തെ തൊടുന്നതു തീക്കളിയാണെന്ന്‌ അറിഞ്ഞിട്ടും 2005 ബാച്ചിലെ ഈ ഐ.പി.എസുകാരന്‍ പോരാടി. ബലാത്സംഗത്തിന്‌ ഇരയായ പെണ്‍കുട്ടിക്കു നീതികിട്ടാന്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു.

also read : പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ നായകന്‍

പല പരീക്ഷണങ്ങളും വെല്ലുവിളികളും അതിജീവിച്ച്‌ ചരിത്രവിധിയുണ്ടായതിന്റെ ആഹ്‌ളാദത്തിലാണ്‌ ധീരനും സത്യസന്ധനുമായ ഈ ഓഫീസര്‍. ഇതിനിടെ അനുയായികളുടെ രണ്ടായിരം ഭീഷണിക്കത്തുകള്‍ക്കും നൂറുകണക്കിനു ഫോണ്‍കോളുകള്‍ക്കും ഈ ഉദ്യോഗസ്‌ഥനെ തളര്‍ത്താനായില്ല. ആശ്രമത്തില്‍ ചികിത്സാര്‍ഥമെത്തിയ പതിനാറുകാരിയെ 2013 ലായിരുന്നു ആശാറാം പീഡിപ്പിച്ചത്‌. ഇതേവര്‍ഷം ഓഗസ്‌റ്റ്‌ ഇരുപതിനു കേസിന്റെ അന്വേഷണം ജോധ്‌പുര്‍ വെസ്‌റ്റ്‌ ഡി.സി.പിയായിരുന്ന ലാംബ ഏറ്റെടുത്തു. വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായതോടെ ഓരോ നീക്കവും വളരെ സൂക്ഷ്‌മതയോടെയായിരുന്നു അദ്ദേഹം നടത്തിയത്.

also read : നൊന്തു പ്രസവിച്ച മക്കളെ കൊന്നു, പിന്നീട് ആത്മഹത്യ ശ്രമം; ഒടുവില്‍ സൗമ്യ പിടിയിലായതിങ്ങനെ

ഒരു പാളിച്ചകളും ഉണ്ടാകാതെ കേസ് മുമ്പോട്ട് കൊണ്ടുപോകാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഇതിനിടെ, ബാപ്പുവിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബാംഗങ്ങളെ കൊല്ലുമെന്നായിരുന്നു കത്തുകളിലൂടെയുള്ള ഭീഷണി. പോരാത്തതിനു കത്തില്‍നിറയെ തെറിവിളികളും. നിരന്തരം ഫോണിലൂടെയുള്ള ഭീഷണിയും ചീത്തവളിയും സമാധാനം കെടുത്തി. ഒടവില്‍ സഹികെട്ട്‌ അജ്‌ഞാത കോളുകള്‍ എടുക്കാന്‍ മടിച്ചു. ഭാര്യ വീടിനു പുറത്തിറങ്ങാതെയായി. മകളെ സ്‌കൂളിലും അയച്ചില്ല. ഉദയ്‌പൂരിലേക്കു താമസം മാറിയതോടെയാണു വിരട്ടല്‍ നിലച്ചത്‌. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം 2013 ഓഗസ്‌റ്റ്‌ 30 ആശ്രമത്തില്‍നിന്ന്‌ ബാപ്പുവിനെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. “അറസ്‌റ്റിലായ ആശാറാമിനെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലേക്കു കൊണ്ടുവന്നിരുന്നു.

ഞാന്‍ മുറിയിലെത്തിയപ്പോള്‍ അദ്ദേഹം സോഫായിലിരിക്കുകയായിരുന്നു. എണീറ്റ്‌ തറയിലിരിക്കാന്‍ നിര്‍ദേശിച്ചു. ഇതോടെ തെറ്റുപറ്റിയതായി ആശാറാം സമ്മതിച്ചു”-ജോധ്‌പൂരില്‍ അഴിമതിവിരുദ്ധ ബ്യൂറോയുടെ സൂപ്രണ്ടായ ലാംബ അനുസ്‌മരിച്ചു. കേസ്‌ അന്വേഷണത്തിനിടെ സാക്ഷികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. തെളിവെടുപ്പിനിടെ അനുയായികളുടെ വലിയ രോഷപ്രകടനവുമുണ്ടായി. അതെല്ലാം ക്ഷമയോടെ അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും അതിജീവിക്കാനായി. ബാപ്പുവിന്റെ പ്രത്യുല്‍പ്പാദനശേഷിയെക്കുറിച്ചുളള വൈദ്യപരിശോധാഫലം കേസിനു ബലമേകി. “കോടതി വിധിയിലൂടെ സത്യം വിജയിച്ചിരിക്കുന്നു. നിയമം നിഷ്‌പക്ഷമായി നടപ്പാക്കുമ്ബോള്‍ എത്ര സ്വാധീനമുള്ളവനും ശിക്ഷവാങ്ങിക്കൊടുക്കാന്‍ സമൂഹത്തിലെ ദുര്‍ബലനു കഴിയുമെന്ന്‌ ഇതു തെളിയിച്ചിരിക്കുന്നു”- അഭിമാനത്തോടെ ലാംബ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button