ബംഗളൂരു: കര്‍ണാടകത്തിലെ ചിത്രദുര്‍ഗ അജിക്യതനഹള്ളി ഗ്രാമത്തിലാണ് ദാരുണസംഭവം. ചായക്കട നടത്തുന്ന പവീന്‍-ബേബി ദമ്ബതിമാരുടെ മകള്‍ പൂര്‍വിക ആണ് മരിച്ചത്. സംഭവത്തില്‍ ആള്‍ദൈവം രാകേഷ് (21), പുരുഷോത്തം (19) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.
Read Also : കോവിഡ് പരിശോധന കിറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ ഒരുങ്ങി ലോകാരോഗ്യ സംഘടന
ഒരാഴ്ചയായി പൂര്‍വിക രാത്രി സ്വപ്നംകണ്ട് കരയാറുണ്ടായിരുന്നു. ബാധകൂടിയതാണെന്ന് സംശയം തോന്നിയ വീട്ടുകാര്‍ ഞായറാഴ്ച രാവിലെ കുട്ടിയെ പുരുഷോത്തമിന്റെ അടുത്തെത്തിച്ചു. ബാധ ഒഴിപ്പിച്ചുനല്കാമെന്നു പറഞ്ഞ് പുരുഷോത്തം കുട്ടിയെയും മാതാപിതാക്കളെയും രാകേഷിന്റെ അടുത്തെത്തിച്ചു. യെല്ലമ്മ ദേവിയുടെ ആത്മാവ് തന്നില്‍ കുടിയേറിയിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് നഗരത്തിനോടു ചേര്‍ന്ന സ്ഥലത്തെ കുടിലില്‍ രാകേഷ് കഴിഞ്ഞിരുന്നത്. ദുര്‍മന്ത്രവാദവും നടത്തിയിരുന്നു.
മാതാപിതാക്കളെ കുടിലിനകത്തേക്ക് പ്രവേശിപ്പിക്കാത്തതിനാല്‍ കുട്ടിയെ പുരുഷോത്തം ആണ് കൊണ്ടുപോയത്. ബാധയൊഴിപ്പിക്കാനെന്ന പേരില്‍ രാകേഷ് ഒരു മണിക്കൂറോളം കുട്ടിയെ വടികൊണ്ട് അടിച്ചു. കുട്ടി ബോധംകെട്ടത് കണ്ടതോടെ ബാധ പോയെന്നുപറഞ്ഞ് മാതാപിതാക്കള്‍ക്ക് കൈമാറി. വീട്ടിലെത്തിയാല്‍ ബോധം വരുമെന്നും അറിയിച്ചു. വീട്ടിലെത്തിയിട്ടും കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
Post Your Comments