Latest NewsKeralaNews

ബംഗാളിലെ തൃണമൂൽ കോൺഗ്രസ് അക്രമങ്ങളെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു

ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമങ്ങളെ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടേ പശ്ചിമ ബംഗാളില്‍ വ്യാപകമായ ആക്രമണമാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയത്.

പലരെയും നോമിനേഷൻ നൽകാൻ പോലും ഇവർ അനുവദിച്ചില്ല.ഈ സാഹചര്യത്തിലാണ് ആക്രമണത്തില്‍ പരിക്കേറ്റ നാല്‍പതോളം ബിജെപി പ്രവര്‍ത്തകര്‍ രാജ്‌നാഥ് സിംഗിനെ സന്ദര്‍ശിച്ചത്.അക്രമണത്തിനിരയായ ബിജെപി പ്രവര്‍ത്തകരും നേതാക്കളും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button