KeralaLatest NewsSouth IndiaWeekened GetawaysNewsPilgrimageIndia Tourism Spots

പൂരപ്രേമികള്‍ക്കായി….വര്‍ണ വിസ്മയത്തിന്‍റെ കുടമാറ്റം

പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്നപൂരമാണ്തൃശൂര്‍ പൂരo. കൊച്ചിരാജാവായിരുന്നശക്തന്‍ തമ്പുരാന്‍തുടക്കം കുറിച്ചതൃശൂര്‍പൂരത്തിന് എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. സാംസ്‌കാരിക കേരളത്തിന്റെ ഉത്സവകാലങ്ങളുടെ മുഖമുദ്രയെന്നോണം തൃശ്ശിവപേരൂരിലെ പൂരം കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകള്‍ വര്‍ഷം തോറും തൃശ്ശൂരില്‍ എത്താറുണ്ട്. മേടമാസത്തിലെ പൂരംനക്ഷത്രത്തിലാണ്തൃശൂര്‍പൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ മേടമാസത്തില്‍ അര്‍ദ്ധരാത്രിക്ക്ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്.

ക്ഷേത്രങ്ങള്‍

പാറമേക്കാവ് ക്ഷേത്രം•തിരുവമ്പാടി ക്ഷേത്രം
കണിമംഗലം ശാസ്താ ക്ഷേത്രം•പനമുക്കമ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം•ചെമ്പൂക്കാവ് കാര്‍ത്ത്യായനി ക്ഷേത്രം•പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി•ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം•ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം•അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രം•കുറ്റൂര്‍ നെയ്തലക്കാവിലമ്മ
വടക്കുംനാഥന്‍ ക്ഷേത്രം

ചടങ്ങുകള്‍

മഠത്തില്‍ വരവ്•പൂരപ്പുറപ്പാട്
ഇലഞ്ഞിത്തറമേളം•തെക്കോട്ടിറക്കം
കുടമാറ്റം•വെടിക്കെട്ട്

ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടിക്ഷേത്രങ്ങളുടെമേള,പഞ്ചവാദ്യഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കട്ട് എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ളമഠത്തില്‍ വരവ്എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ചെമ്പട മേളം,ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകല്‍പ്പൂരം, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

തൃശ്ശൂര്‍ പൂരത്തിനോടനുബന്ധിച്ച് 50 ലേറെ വര്‍ഷങ്ങളായി തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ തൃശ്ശൂര്‍ പൂരം എക്സിബിഷന്‍ നടത്തിവരുന്നുണ്ട്. ആറ് ലക്ഷത്തിലധികം പേര്‍ ഒരു വര്‍ഷം എക്സിബിഷനില്‍ വന്നെത്തുന്നു എന്ന് സ്ഥിരീകരിക്കാത്ത കണക്കുണ്ട്.[അവലംബം ആവശ്യമാണ്]

തൃശൂര്‍ പൂരത്തെച്ചൊല്ലി അടുത്തിടെ ഉണ്ടായിട്ടുള്ള കോടതി വിധികളും വിവാദങ്ങളും ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

ചരിത്രം

ശക്തന്‍ തമ്പുരാന്റെകാലത്ത് കേരളത്തില്‍ആറാട്ടുപുഴപൂരമായിരുന്നു ഏറെ പ്രശസ്തം.അന്ന് ആറാട്ടുപുഴ പൂരത്തിനു പല ദേശങ്ങളിലെ ക്ഷേത്രങ്ങളില്‍നിന്നും ഘോഷയാത്രകളെത്തുമായിരുന്നു. ലോകത്തെ എല്ലാ ദേവീദേവന്‍മാരുംആറാട്ടുപുഴ പൂരത്തില്‍പങ്കെടുക്കാന്‍ എത്തുമെന്നാണ് വിശ്വാസം. ഒരു തവണയിലെ[എന്ന്?]പൂരത്തിനു ശക്തമായ കാറ്റും പേമാരിയും നിമിത്തം പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, അയ്യന്തോള്‍, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നിവിടങ്ങളിലെ സംഘങ്ങള്‍ക്ക് ആറാട്ടുപുഴയിലെത്താന്‍ സാധിച്ചില്ല. പൂരത്തിനെത്താതിരുന്നതുകൊണ്ട് ഈ സംഘങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചെന്ന് പറയപ്പെടുന്നു. അന്ന് ശക്തന്‍ തമ്പുരാന്റെ ഭരണമായിരുന്നു. സംഭവമറിഞ്ഞ് കോപിഷ്ടനായ തമ്പുരാന്‍ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളില്‍ 1797 മേയില്‍ (972 മേടം) തൃശൂര്‍ പൂരം ആരംഭിച്ചു.*പൂരത്തിലെ പ്രധാന പങ്കാളികള്‍ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായപാറമേക്കാവുംതിരുവമ്പാടിയുമാണ്.

ഉത്സവം

തൃശൂര്‍ നഗരമദ്ധ്യത്തിലുള്ളവടക്കുംനാഥന്‍ ക്ഷേത്രത്തിലുംക്ഷേത്രത്തിനു ചുറ്റുമുള്ള തേക്കിന്‍കാട് മൈതാനത്തിലുമായാണ് പൂരത്തിന്റെ ചടങ്ങുകള്‍ നടക്കുന്നത്. തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലെ ദേവിമാരാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നതായി സങ്കല്‍പ്പിക്കപ്പെടുന്നത്. പൂരത്തിന്റെ മുഖ്യ പങ്കാളിത്തവും ഈ രണ്ടുവിഭാഗക്കാര്‍ക്കാണ്. തിരുവമ്പാടിക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ കൃഷ്ണനാണെങ്കിലും പൂരത്തില്‍ അവിടത്തെ ഒരു ഉപദേവതയായ ഭഗവതിയാണ് പൂരത്തില്‍ പങ്കെടുക്കുന്നത്. എട്ട് ചെറുപൂരങ്ങള്‍ കൂടി അടങ്ങുന്നതാണ് തൃശൂര്‍ പൂരമെങ്കിലും മുഖ്യ പങ്കാളികളായ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. വടക്കുന്നാഥക്ഷേത്രത്തിന്റെ ചുറ്റുള്ള വഴിയില്‍ ഇവര്‍ക്കേ അവകാശമുള്ളൂ. പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും കുടമാറ്റവും ഈ രണ്ടു കൂട്ടരുടെയും മാത്രം അവകാശങ്ങളാണ്.

പൂരത്തിലെ പ്രധാന ചടങ്ങുകളായ ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം തുടങ്ങിയവയൊക്കെ വടക്കുന്നാഥന്റെ ക്ഷേത്രപരിസരത്തു തന്നെയാണു് അരങ്ങേറുന്നത്. സമയക്രമമനുസരിച്ച് മുഖ്യവിഭാഗങ്ങള്‍ക്കും വളരെ മുമ്പേതന്നെ നടക്കുന്ന ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പോടെയാണ് പ്രധാനദിവസത്തെ പൂരാഘോഷങ്ങള്‍ക്കു് അരങ്ങൊരുങ്ങുന്നത്. രാവിലെ ആറരയോടെ വടക്കുന്നാഥന്റെ മുന്നിലെത്തി വണങ്ങുന്ന കണിമംഗലം ശാസ്താവ് പൂരത്തില്‍ പങ്കെടുക്കാന്‍ ആദ്യം എത്തുന്നു. പിന്നെ ഒന്നൊന്നായി മറ്റു ചെറുപൂരങ്ങള്‍ എത്തിത്തുടങ്ങും.കാരമുക്ക്ഭഗവതി,ചൂരക്കോട്ടുകാവ്ഭഗവതി,നൈതിലക്കാട്ട്ഭഗവതി.ലാലൂര്‍ഭഗവതി,പനയ്‌ക്കേമ്പിള്ളിശാസ്താവ്,അയ്യന്തോള്‍കാര്‍ത്ത്യായനി ഭഗവതി,ചെമ്പൂക്കാവ്ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങളിലെ ദേവതമാരാണ് ചെറു പൂരം അവതരിപ്പിക്കുന്നത്. ഈ എട്ടു പൂരങ്ങളും സ്വന്തം ക്ഷേത്രങ്ങളില്‍ അരങ്ങേറാതെ വടക്കുംനാഥന്റെ മുന്നിലാണ് ഒരുക്കുന്നത് എന്നതും തന്ത്രവിധികള്‍, പൂജാക്രമങ്ങള്‍ എന്നിവയാല്‍ നിബദ്ധമായതോ ആയ ചടങ്ങുകളും ഇതില്‍ അരങ്ങേറുന്നില്ല എന്നതും മറ്റു പ്രത്യേകതകള്‍ ആണ്. കേവലം ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കുക മാത്രമാണ് പൂരം നാളില്‍ നടക്കുന്നത്.

Image result for thrissur pooram

പൂരത്തിന് ഒരാഴ്ച മുമ്പ് പങ്കാളികളായ ക്ഷേത്രങ്ങളില്‍ കൊടികയറുന്നു.തന്ത്രി, മേല്‍ശാന്തി എന്നിവരുടെ നേതൃത്വത്തില്‍ കൊടികയറ്റത്തിനു മുമ്പ് ശുദ്ധികലശം നടത്തുന്നു. ക്ഷേത്രം അടിയന്തരക്കാരായ ആശാരിമാര്‍ തയ്യാറാക്കുന്ന കവുങ്ങാണ് കൊടിമരം. ചെത്തിമിനുക്കി കൊടിക്കൈവച്ചു പിടിപ്പിച്ച കവുങ്ങില്‍ ആലിലയും മാവിലയും ചേര്‍ത്തു കെട്ടുന്നു. ക്ഷേത്രഭാരവാഹികളുടെ സാന്നിധ്യത്തില്‍ തട്ടകക്കാര്‍ ആര്‍പ്പുവിളികളോടെ കൊടിമരം ഏറ്റുവാങ്ങി പ്രതിഷ്ഠയ്ക്കു തയ്യാറാക്കിയിരിക്കുന്ന കുഴിയില്‍ പ്രതിഷ്ഠിക്കുന്നു.

തൃശൂര്‍ പൂരത്തിലെ മുഖ്യ പങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് മാത്രമായി ചില അവകാശങ്ങള്‍ ഉണ്ട്. പന്തലുകളൂം വെടിക്കെട്ടുകളും അവയില്‍ പ്രധാനപ്പെട്ടതാണ് . പ്രദക്ഷിണ വഴിയില്‍ പന്തലുയര്‍ത്താന്‍ ഇവര്‍ക്ക് മാത്രമെ അവകാശമുള്ളൂ. വെടിക്കെട്ട് നടത്തുവാനുള്ള അവകാശവും ഇവര്‍ക്ക് തന്നെ. പഴയകാലങ്ങളില്‍ ഈ രണ്ടുകൂട്ടര്‍ തമ്മില്‍ പലരീതിയിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആനകളൂടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളൂടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട്. ഇന്ന് എല്ലാം ക്രമീകരിച്ചിരിക്കുന്നു.

Image result for thrissur pooram

പന്തല്‍

പ്രദക്ഷിണ വഴിയില്‍ (തൃശൂര്‍ റൌണ്ട്) പടിഞ്ഞാറ് , തെക്ക്, വടക്ക് ഭാഗത്ത് മാത്രമാണ് പന്തല്‍ ഉള്ളത്. പാറമേക്കാവിന് മണികണ്ഠനാലില്‍ (തെക്ക്) ഒരു പന്തലേയുള്ളുവെങ്കില്‍ തിരുവമ്പാടിക്ക് നടുവിലാലും(പടിഞ്ഞാറ്) നായ്ക്കനാലിലും(വടക്ക്) പന്തലുകളുണ്ട്.

നടുവിലാലിലെ പന്തലിന് ആചാരപ്രകാരം ഏറെ പ്രധാന്യമുള്ളതാണ്. തിരുവമ്പാടി ഭഗവതി മഠത്തില്‍ നിന്നെഴുന്നള്ളുമ്പോള്‍ ശ്രീ വടക്കുംനാഥന്റെ നടയ്ക്കല്‍ മുഖം കാട്ടുന്നത് നടുവിലാലിലെ പന്തലില്‍ നിന്നു കൊണ്ടാണ്. ഈ മുഹൂര്‍ത്തത്തില്‍പഞ്ചവാദ്യം’ഇടത്തീര്‍’ കലാശം കൊട്ടും. പുലര്‍ച്ചെ പ്രധാന വെടികെട്ട് സമയത്ത് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും ഓരോ ആനകള്‍ തിടമ്പേറ്റി നില്‍ക്കുന്നത് നായ്ക്കനാല്‍- മണികണ്ഠനാല്‍ പന്തലുകളിലാണ്.

Image result for thrissur pooram

പരസ്യവിപണി കടുത്ത മത്സര രംഗമായിട്ടും തൃശൂര്‍ പൂരത്തിന്റെ പന്തലുകള്‍ പരസ്യക്കാര്‍ക്ക് ഇന്നും ബാലികേറാമലയാണ്. ബാനറുകളോ ഏതെങ്കിലും തരത്തിലുള്ള പരസ്യ ബോര്‍ഡുകളോ പന്തലില്‍ അനുവദിക്കില്ല. ദേവസ്വത്തിന്റെ പേര്‍ പോലും ഈ പന്തലുകള്‍ക്കാവശ്യമില്ല. പന്തല്‍ ഏതു വിഭാഗത്തിന്റേതാണെന്ന് അറിയാത്തവരുമില്ല. അതുപോലെ പൂരം ദിവസങ്ങളില്‍ തേക്കിന്‍കാട് മൈതാനിയില്‍ ഈ രണ്ട് ദേവസ്വങ്ങള്‍ക്കുമല്ലാതെ മറ്റാര്‍ക്കും വെടിക്കെട്ട് കത്തിക്കാന്‍ പറ്റില്ല.

Image result for thrissur pooram

തിരുവമ്പാടി ക്ഷേത്രത്തില്‍

തിരുവമ്പാടി ക്ഷേത്രത്തില്‍ കൊടിമരം പ്രതിഷ്ഠിക്കുന്നതിനുമുമ്പ് ആശാരി ഭൂമിപൂജ നടത്തുന്നു. പൂജയ്ക്കുശേഷം കൊടിമരം തട്ടകത്തെ ജനങ്ങള്‍ ഏറ്റുവാങ്ങുന്നു. ഭഗവതിയുടെ കോമരം ചെമ്പട്ടുടുത്ത് ഈ അവസരത്തില്‍ സന്നിഹിതനായിരിക്കും. കൊടിമരം പ്രതിഷ്ഠിക്കാനായി ഉയര്‍ത്തുമ്പോള്‍ ചുറ്റും കൂടിയിട്ടുള്ളവരില്‍ സ്ത്രീകള്‍ കുരവയിടുന്നു. ചിലര്‍ നാമം ജപിക്കുന്നു. ആശാരിയും മറ്റുള്ളവരും ചേര്‍ന്ന് മണ്ണിട്ട് കുഴിയില്‍ കൊടിമരം ഉറപ്പിക്കുന്നു. ക്ഷേത്രം അടിയന്തരക്കാരായ വാദ്യക്കാര്‍ ഈ സമയത്ത് മേളം തുടങ്ങുന്നു. തുടര്‍ന്ന് ഭഗവതിയുടെ തിടമ്പ് ചേര്‍ത്തു കെട്ടിയിട്ടുള്ള കോലം ആനപ്പുറത്തു കയറ്റുന്നു. കോലം വച്ച ആനയും മേളവുമായി ആളുകള്‍ മൂന്നുതവണ ക്ഷേത്രം വലംവയ്ക്കുന്നു.

പാറമേക്കാവ് ക്ഷേത്രത്തില്‍

പാറമേക്കാവ് ക്ഷേത്രത്തില്‍ ദീപസ്തംഭത്തിന്റെ അരികിലാണ് കൊടിമരം പ്രതിഷ്ഠിക്കുന്നത്. പകല്‍ പതിനൊന്നുമണിക്കു ശേഷമാണ് കൊടിയേറ്റം നടക്കുന്നത്.

ആനച്ചമയം പ്രദര്‍ശനം

തൃശൂര്‍ പൂരത്തിന്റെ തലേ ദിവസം പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങള്‍ പൂരം എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന കോലം, നെറ്റിപട്ടം, ആലവട്ടം, വെഞ്ചാമരം, കുടകള്‍ തുടങ്ങിയ ചമയങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനു വെയ്ക്കുന്നു.

ചടങ്ങുകള്‍

കണിമംഗലംശാസ്താവിന്റെ പൂരം എഴുന്നള്ളിപ്പോടെയാണ് വടക്കുംനാഥന്‍ കണികണ്ടുണരുന്നത്.കണിമംഗലംക്ഷേത്രത്തില്‍ ദേവഗുരുവായബൃഹസ്പതിയാണ് പ്രതിഷ്ഠ എന്നാണ് വിശ്വാസം. ശ്രീ വടക്കുംനാഥന്റെ സന്നിധിയിലേക്ക് പൂരവിശേഷവുമായി ആദ്യം ചുവടുവെക്കാനുള്ള അവകാശം ശാസ്താവിന് വിധിച്ച് നല്‍കിയിരിക്കന്നു. വടക്കുനാഥനെ വണങ്ങുകയോ പ്രദക്ഷിണം വയ്ക്കുകയോ ചെയ്യാത്ത ഒരേ ഒരു ഘടകപൂരം ആണീത്. ദേവഗുരുവായതുകൊണ്ടാണിത്.

ആദ്യപൂരത്തിനുമുണ്ട് പ്രത്യേകത. സാധാരണയായി തുറക്കാത്ത തെക്കേ ഗോപുര വാതില്‍ തലേന്നു തുറന്നിടുന്നു. വര്‍ഷം മുഴുവന്‍ അടഞ്ഞുകിടക്കുന്ന തെക്കേഗോപുര നട പൂരത്തിനോടനുബന്ധിച്ച് തുറക്കനുള്ള അവകാശം നെയ്തലക്കാവിലമ്മയ്ക്കാണ്. പൂരത്തലേന്നാണ് തെക്കേ ഗോപുരം തുറന്നു വയ്ക്കുന്നത്.

ഗ്രാമപ്രദക്ഷിണത്തോടെ വടക്കെ പ്രദക്ഷിണ വഴിയിലെത്തുന്ന അമ്മ പ്രദക്ഷിണം വച്ചു് നായ്ക്കനാലിലെത്തുമ്പോള്‍ പൂരത്തിന്റെ ആദ്യ പാണ്ടി തുടങ്ങും ശ്രീമൂലസ്ഥാനത്ത് എത്തുമ്പോള്‍ പാണ്ടി നിറുത്തി ത്രിപുടയാവും. ത്രിപുടയോടെ ചുറ്റമ്പലത്തില്‍ കടന്ന അമ്മ വടക്കും നാഥനെ പ്രദക്ഷിണം വച്ച് തെക്കേഗോപുരത്തിലെത്തുമ്പോള്‍ ത്രിപുടമാറി ആചാരപ്രകാരമുള്ള കൊമ്പുപറ്റ്, കുഴല്‍പറ്റ് ആവും. പിന്നെ നടപാണ്ടിയുമായി അമ്മ തെക്കേ നട തുറന്ന് തെക്കോട്ടിറങ്ങും.

പൂര ദിവസം അവസാനം എത്തുന്ന ഘടകപൂരം ഇതാണ്

ചെറു പൂരങ്ങള്‍

പൂരത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ചെറു പൂരങ്ങള്‍. കാലത്ത് ഏഴുമണിയോടെ തന്നെ ചെറുപൂരങ്ങള്‍ ഓരോന്നായി വടക്കുംനാഥ ക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനത്ത് പ്രവേശിക്കും.ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം,പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി,ലാലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം,അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രം,ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം,കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രം,കണിമംഗലം ശാസ്താ ക്ഷേത്രം,പനമുക്കമ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, എന്നീ ക്ഷേത്രങ്ങളിലെ ദേവീദേവന്മാരണ് പൂരത്തില്‍ പങ്കെടുക്കുന്നവര്‍. മൂന്നില്‍ കൂടാതെ ആനകള്‍ ഓരോ എഴുന്നെള്ളിപ്പിനുമുണ്ടാവും. ഇതിനുശേഷമാണ്തിരുവമ്പാടി ഭഗവതിയുടെ മഠത്തില്‍ വരവ്.

കണിമംഗലം ശാസ്താവ്

വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നതോടെയാണ് തുടര്‍ച്ചയായി 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന തൃശ്ശൂര്‍ പൂരത്തിനു തുടക്കം കുറിക്കുക. ശാസ്താവ് പൂരവുമായി ആറുമണിയോടെ എത്തുയും ഏതാണ്ട് ഏഴരക്ക് ശ്രീമൂലസ്ഥാനത്ത് എത്തുകയും പൂരം അവസാനിപ്പിക്കുകയും ചെയ്യുന്നു.

പനമുക്കമ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം

തൃശ്ശൂര്‍ പൂരത്തിന് കാലത്ത് 7 ന് മൂന്നാനകളും പഞ്ചവാദ്യവും നാദസ്വരവും കിഴക്കേകോട്ടവഴി പാറമേക്കാവിലെത്തുകയും പിന്നെ വടക്കുംനാഥന്റെ കിഴക്കേ ഗോപുരം വഴി കടന്നു് തെക്കേ ഗോപുരം വഴി പുറത്തുകടക്കും. രാത്രിയില്‍ സൂര്യഗ്രാമം വഴിയാണ് എഴുന്നെള്ളിപ്പ്.

ചെമ്പൂക്കാവ് കാര്‍ത്ത്യായനി ഭഗവതി

പൂരം ദിവസം കാലത്ത് ഏഴുമണിക്ക് ദേവി വടക്കുംനാഥനിലേക്ക് പുറപ്പെടും.വെയില്‍ മൂത്താല്‍ ദേവിക്ക് തലവേദന വരും എന്നതുകൊണ്ടാണ് നേരത്തെ എഴുന്നെള്ളുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. മൂന്നാനകളും നാദസരവും പഞ്ചവാദ്യവുമായി ടൌണ്‍ഹാള്‍ റോഡുവഴി പാറമേക്കാവു ക്ഷേത്രത്തിനു മുന്നിലൂടെ വാടക്കുംനാഥന്റെ കിഴക്കേ ഗൊപുരം വഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടക്കും. വൈകീട്ടും ഇതെപോലെ തന്നെ ദേവി വടക്കുംനാഥനിലെത്തി പോരും.പൂരത്തിന് പാഞ്ചാരിയോടുകുടിയ എഴുന്നെള്ളിപ്പ് ഈ ഘടകപൂരത്തിന്റെ മാത്രം പ്രത്യേകതയാണ്.

പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി

പൂരദിവസം കാലത്ത് 5.00 മണിക്ക് നാദസരവും നടപാണ്ടിയുമായി കുളശ്ശേരി അമ്പലത്തിലെത്തും. മൂന്നു ആനകളും 60 കലാകാരന്മാരടങ്ങുന്ന നാദസരവുമായി 8.00 മണിക്ക് മണികണ്ഠനാല്‍ പന്തലിലെത്തും. 9 ആനകളും 100ല്‍ പരം കലാകാരന്മാരുമായി പാണ്ടിമേളം തുടങ്ങും അത് 9.30ന് ശ്രീമൂല സ്ഥാനത്ത് ആവസാനിക്കും. ദേവി പടിഞ്ഞാറെ ഗോപുരം വഴിഅകത്തു കടന്ന് വടക്കുംനാഥനെ വണങ്ങി, തെക്കെഗോപുരം വഴി പുറത്ത് കടക്കും. ദേവി, ശക്തന്‍ തമ്പുരാന്‍ പ്രതിമയെ ചുറ്റി കുളശ്ശേരി ക്ഷേത്രത്തിലേക്ക് മടങ്ങും.

ലാലൂര്‍ കാര്‍ത്ത്യാനി ഭഗവതി

കാലത്തു 6.00ന് മൂന്നാനകളോടും മേളത്തോടും കൂടി വടക്കും നാഥനിലേക്ക് പുറപ്പെടും. കോട്ടപ്പുറത്തെത്തുമ്പോള്‍ ആനകള്‍ അഞ്ചും നടുവിലാലില്‍ വച്ച് ആനകള്‍ ഒമ്പതും ആവും. പത്ത്മാണിയോടെ വടക്കുംനാഥനെ വന്ദിച്ച് ദേവി ലാലൂരേക്ക് തിരിക്കും. വൈകീട്ട് ആറിനു് വടക്കുംനാഥറ്‌നിലേക്ക് പുറപ്പെടുന്ന ദേവി 10.00 മണിക്ക് തിരിച്ചു പോന്നു 11.30 ക്ഷേത്രത്തിലെത്തും.

ചൂരക്കോട്ടുകാവ് ഭഗവതി

തൃശൂര്‍ പൂരത്തിന് 14ആനകളോടെ എഴുന്നെള്ളുന്ന ഏക ഘടകപൂരം ഇതാണ്.

കാലത്ത് ആറരയോടെ ഒരാനപ്പുറത്ത് നാദസ്വരവും നടപ്പാണ്ടിയുമായി, പറകള്‍ ഏറ്റുവാങ്ങി, ദേവി വടക്കുംനാഥനെ ദര്‍ശിക്കാന്‍ പുറപ്പെടും. പൂങ്കുന്നം, കോട്ടപ്പുരം വഴിനടുവിലാലിലെത്തിയാല്‍ ഇറക്കിപൂജയുണ്ട്. അപ്പോള്‍ അവിടെ 14 ആനകള്‍ നിരക്കും. നൂറില്‍ കൂടുതല്‍ വിദ്വാന്മാര്‍ നിരക്കുന്ന പാണ്ടി ഇവിടെ നടക്കും. പതിനൊന്നു മണിയോടെ വടക്കുനാഥന്റെ പടിഞ്ഞാറെ നടവഴി അകത്തു കടന്ന് തെക്കേ ഗോപുരം വഴി പുറത്തു കടന്ന് പന്ത്രണ്ടു മണിയോടെ പാറമേക്കാവിലെത്തും. ചൂരക്കോട്ടുക്കാവു് ഭഗവതി എത്തിയ ശേഷം മാത്രമെ പാറമേക്കാവ് ഭഗവതി പുറപ്പെടുകയുള്ളു.

രാത്രി പന്ത്രണ്ടരയോടെ പാറമേക്കാവില്‍ നിന്ന് പൂറപ്പെടുന്ന ദേവി വടക്കുംനാഥനെ വണങ്ങി 12 മണിയോടെ ചൂരക്കാട്ടുകരക്ക് പുറപ്പെട്ട് പുലര്‍ച്ചെ മൂന്നുമണിക്ക് ക്ഷേത്രത്തിലെത്തും

വൈകീട്ട് ഏഴുമണിക്ക് കാലത്തെ പോലെ ആവര്‍ത്തിക്കുകയും 10 മണിക്ക് ശ്രീമൂലസ്ഥാനത്ത് മേളം അവസാനിപ്പിക്കുകയും 11 മണിക്ക് ദേവി മടങ്ങുകയും ചെയ്യും.

അയ്യന്തോള്‍ കാര്‍ത്ത്യായനി ഭഗവതി

പൂരദിവസം പുലര്‍ച്ചെ മൂന്നു മണിക്ക് ദേവിക്ക് ആറാട്ടാണ്. പിന്നീടുള്ള പൂജകളും കഴിഞ്ഞ് ഏഴുമണിയോടെ വടക്കുംനാഥനിലേക്ക് പുറപ്പെടും. വഴിനിറയെ വിവിധ വസ്തുക്കള്‍ നിറച്ച പറകളും ഏറ്റു വാങ്ങി, മൂന്ന് ആനകളും നാദസരവുമായാണ് പുറപ്പാട്. കോട്ടപ്പുറത്തെത്തുമ്പോള്‍ ആനകള്‍ ഏഴാകുന്നു. 11മണിയോടെ നടുവിലാലില്‍ നിന്നും പടിഞ്ഞാറേ ഗോപുരം വഴി ക്കടന്ന് വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരം വഴി പുറത്തിറങ്ങി, അയ്യന്തോളേക്ക് തിരിച്ച്, 1.30ഓടെ അമ്പലത്തിലെത്തും.

രാത്രി എട്ടിനു് വടക്കുംനാഥനിലേക്ക് വീണ്ടും പുറപ്പെടുന്ന ദേവി പന്ത്രണ്ടുമണിയോടെ വടക്കുംനാഥനെ വണങ്ങിയിറങ്ങി നടുവില്‍ മഠത്തിലെ ആറാട്ടും കഴിഞ്ഞ് ക്ഷേത്രത്തില്‍ തിരിച്ചെത്തുമ്പോള്‍ കാലത്ത് ഏഴുമണി കഴിയും.

കുറ്റൂര്‍ നെയ്തലക്കാവിലമ്മ

പൂരത്തിന്റെ ദിവസം കാലത്ത് 8.30 ന് നാദസ്വരത്ത്തിന്റെ അകമ്പടിയോടെ ആനപ്പുറത്ത് നടുവിലാലിലെത്തുന്ന അമ്മ, 11.30 പതിനൊന്ന് ആനകളുടെ അകമ്പടിയോടെ മേളത്തോടുകൂടി വാടക്കുംനാഥന്റെ പടിഞ്ഞാറേ ഗോപുരം വഴികടന്നു് തെക്കേഗോപുരം വഴി ഇറങ്ങി പഴയനടക്കാവിലെ ക്ഷേത്രത്തില്‍ ഇറങ്ങും. രാത്രി 11.30 നടുവിലാലിലെത്തി 11 ആനകളുടെ അകമ്പടിയോടെ വ്വടക്കുംനാഥനെ പ്രദക്ഷിണം ചെയ്തു് നിലപാടുതരയില്‍ വണങ്ങി നെയ്തലക്കാവിലേക്ക് തിരിക്കും.

Image result for thrissur pooram

മഠത്തില്‍ വരവ്

മഠത്തില്‍ വരവിനെക്കുറിച്ച് രസകരമായൊരുഐതിഹ്യമുണ്ട്. തൃശ്ശൂര്‍ നടുവില്‍ മഠം നമ്പൂതിരി ബ്രാഹ്മണരുടെ വേദ പാഠശാലയായിരുന്നു (വിദ്യാര്‍ത്ഥികള്‍ കുറവെങ്കിലും ഇപ്പോഴും അങ്ങനെ തന്നെ). ഈ മഠത്തിന് രക്ഷാധികാരിയായിരുന്നത് നടുവില്‍ മഠം സ്വാമിയാര്‍ ആണ്. ഈ മഠത്തിന്റെ കൈവശം സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ നെറ്റിപട്ടങ്ങള്‍ ഉണ്ടായിരുന്നു. മികച്ച തരം നെറ്റിപ്പട്ടം ആയതിനാല്‍ തിരുവമ്പാടി വിഭാഗത്തിന് ഈ നെറ്റിപട്ടങ്ങള്‍ കിട്ടിയാല്‍ കൊള്ളാം എന്നായി. അതിനായി തിരുവമ്പാടിക്കാര്‍ സ്വാമിയാരെ സമീപിച്ചപ്പോള്‍, ആനകളെ മഠത്തിലേക്ക് കൊണ്ടുവരികയാണെങ്കില്‍ നെറ്റിപട്ടം അവിടെ വെച്ച് അണിയിക്കാം എന്ന മറുപടി കിട്ടി. ഇതേ തുടര്‍ന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് മഠത്തിലേക്ക് വരാനും അവിടെ വെച്ച് നെറ്റിപട്ടം മാറ്റി അണിയാനും തുടങ്ങി. സ്വര്‍ണം പൊതിഞ്ഞ നെറ്റിപട്ടങ്ങള്‍ ഇല്ലെങ്കിലും ഇന്നും ഈ ചടങ്ങ് തുടര്‍ന്നു വരുന്നു. നടുവില്‍ മഠത്തില്‍ ദേവ ചൈതന്യം ഉള്ളതു കൊണ്ട് അവിടെ വെച്ച് ഒരു ‘ഇറക്കി പൂജയും’ നടത്തുന്നു. രാവിലെ എട്ടു മണിക്കാണ് മഠത്തിലേയ്ക്കുള്ള വരവ് തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കന്നത്. രണ്ടരമണിക്കൂര്‍ കൊണ്ട് ഇത് മഠത്തില്‍ എത്തിച്ചേരുന്നു. ‘ഇറക്കി പൂജ’ കഴിഞ്ഞ് (പണ്ടത്തെ ചമയങ്ങള്‍ സ്വീകരണം) പതിനൊന്നരയോടെ മഠത്തില്‍ വരവ് ആരംഭിക്കുന്നു. പത്തോളം ആനയുമായി പുറപ്പെടുന്ന ഇത്നായ്ക്കനാല്‍എത്തിച്ചേരുമ്പൊള്‍ എണ്ണം 15 ആകുന്നു.

മഠത്തില്‍ വരവ് അതിന്റെ പഞ്ചവാദ്യമേളത്തിലാണ് പ്രസിദ്ധിയാര്‍ജ്ജിച്ചത്.ഇതില്‍ നിരവധി പഞ്ചവാദ്യ വിദഗ്ദ്ധന്മാര്‍ പങ്കെടുക്കുന്നു. 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഉണ്ടാകണം. ഒന്‍പത്മദ്ദളം, നാല്ഇടയ്ക്ക, എന്നിങ്ങനെയാണ് കണക്ക്. ഇത് തെറ്റുവാന്‍ പാടില്ല. മഠത്തില്‍ വരവ് പഞ്ചവാദ്യം ലോക പ്രസിദ്ധമാണ്. ഈ പഞ്ചവാദ്യം നായ്ക്കനാലില്‍ മധ്യകാലവും തീരുകാലശം കൊട്ടുന്നു.പഞ്ചവാദ്യം കലാശത്തോടുകൂടി തിരുവമ്പാടി എഴുന്നള്ളത്ത് നായ്ക്കനാലില്‍ നിന്ന് തേക്കിന്‍കാട് മൈതാനത്തേക്ക് കടക്കുന്നു. ഇവിടെ നിന്ന് പതിനഞ്ച് ആനകളുടേയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നീങ്ങുന്നു.

Image result for thrissur pooram

പാറമേക്കാവിന്റെ പുറപ്പാട്

ഏകദേശം പന്ത്രണ്ടുമണിയോടെയാണ് പാറമേക്കാവിന്റെ പൂരം തുടങ്ങുന്നത്. പൂരത്തില്‍ പങ്കുചേരുവാനായി പതിനഞ്ച് ആനകളുടെ അകമ്പടിയോടെ സര്‍വ്വാലങ്കാരവിഭൂഷിതയായി പാറമേക്കാവ് ഭഗവതി എഴുന്നെള്ളുന്നു. പാറമേക്കാവ് ക്ഷേത്രാങ്കണത്തില്‍ നിന്നു തുടങ്ങുന്നചെമ്പട മേളംഅവസാനിച്ച് അതിനു ശേഷംപാണ്ടിമേളംതുടങ്ങുന്നു. ഇതിനോടൊപ്പം ചെറിയ തോതിലുള്ള ഒരു കുടമാറ്റവും നടക്കുന്നു.പാണ്ടിമേളംഒരു കലാശം കഴിഞ്ഞ് എഴുന്നള്ളത്ത് വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നു. രണ്ടു കലാശം കഴിഞ്ഞ് ഇലഞ്ഞിത്തറയില്‍ എത്തുന്നു.

ഇലഞ്ഞിത്തറമേളം

വടക്കുംനാഥക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ് എഴുന്നള്ളത്ത് അവസാനിക്കുക. പിന്നീടാണു് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നപാണ്ടി മേളത്തില്‍വാദ്യകലാരംഗത്തെ കുലപതികളാണ് പങ്കെടുക്കാറ്.കൂത്തമ്പലത്തിനു്മുന്നിലെ ഇലഞ്ഞിത്തറയില്‍ അരങ്ങേറുന്നതുകൊണ്ടാണ് ഈ മേളച്ചാര്‍ത്തിന്ഇലഞ്ഞിത്തറമേളംഎന്ന പേരുവന്നത്. ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്. ഇപ്പോള്‍ നിലവിലുള്ള ഇലഞ്ഞി 2001ല്‍ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സപ്തംബര്‍ 11 ന് നട്ടതാണ്.

Image result for thrissur pooram

വാദ്യക്കാരുടെ എണ്ണം മഠത്തില്‍ വരവിലേത് പോലെതന്നെ നിരവധിയാണ്. സാധാരണയായി ഇരുനൂറ്റമ്പതോളം പേരാണ് ഇവിടെ കൊട്ടുന്നത്. മുന്‍ നിരയില്‍ ഉരുട്ട് ചെണ്ടക്കാര്‍ 15 പേരാണ്. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകള്‍, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേര്‍ കൂടിയാണ്. ഈ കണക്കില്‍ മാത്രം 222 പേര്‍ വരും എന്നാലും എല്ലാ വര്‍ഷവും ഇതിലും അധികം വാദ്യക്കാര്‍ വരാറുണ്ട്. മിക്കവര്‍ക്കും ഇതൊരു വഴിപാടാണ്.ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത പാണ്ടിമേളം ക്ഷേത്രമതില്‍ക്കകത്ത് കൊട്ടുന്നത് തൃശൂര്‍ പൂരത്തിന് മാത്രമാണ് എന്നതാണ്. മേളത്തിന്റെ മറ്റൊരു രൂപമായ പഞ്ചാരി മേളം ആണ് ക്ഷേത്രമതില്‍ക്കകത്ത് കൊട്ടാറുള്ളത്.

പതികാലത്തില്‍ തുടങ്ങുന്ന മേളം സാവധാനമാണ്. ഇത് വിട്ട് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു. ആദ്യംഇടത്തു കലാശംഅതിനുശേഷംഅടിച്ചു കലാശംപിന്നെതകൃത, അതിനുശേഷംത്രിപുടഎന്നിങ്ങനെയാണ് മേളം. ത്രിപുട അവസാനിക്കുന്നതോടെമുട്ടിന്മേല്‍ ചെണ്ടതുടങ്ങുന്നു. ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്ന രീതിയാണ്. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാല്‍ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. ഇത്കുഴഞ്ഞുമറിഞ്ഞ്എന്നാണ് വിളിക്കപ്പെടുന്നത്. കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ ഒരു നിമിഷാര്‍ദ്ധത്തില്‍ എല്ലാം അവസാനിക്കുന്നു. ഇതു കഴിഞ്ഞ് വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി.

Image result for thrissur pooram

തെക്കോട്ടിറക്കം

ഇലഞ്ഞിത്തറമേളത്തിന് ശേഷമാണ് തെക്കോട്ടിറക്കം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിലൂടെ തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്.

പാറമേക്കാവിന്റെ 15 ആനകള്‍ തെക്കോട്ടിറങ്ങി കോര്‍പ്പറേഷന്‍ ആപ്പീസിന്റെ മുമ്പിലുള്ള രാജാവിന്റെ പ്രതിമയെ ചുറ്റിയ ശേഷം നിരന്നു നിള്‍ക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നിക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.

കൂടിക്കാഴ്ച – കുടമാറ്റം

ഇത് രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ചു് മത്സരിക്കുന്നതാണു് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.

Image result for thrissur pooram

ഓരോ കുട ഉഅയര്‍ത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയര്‍ത്തിയ ശേഷമേ അടുത്ത കുട ഉഅയര്‍ത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു14 ആനകള്‍ക്ക് ഉയര്‍ത്തുന്ന കൂടയേക്കാള്‍ വ്യത്യാസമുള്ളതായിരിക്കും.

എല്ലാ വര്‍ഷവും വ്യത്യസ്തമായ കുടകള്‍ അവതരിപ്പിക്കാന്‍ രണ്ടു വിഭാഗവും ശ്രമിക്കാറുണ്ട്. പലനിലകള്‍ ഉള്ള കുടകള്‍ അടുത്തകാലത്ത് അവതരിപ്പിച്ചതില്‍ വ്യത്യസ്തതയുള്ള ഒന്നാണ്. മുപ്പതാനകളുടെ (രണ്ടു ഭാഗത്തേയുംകൂടി) മസ്തകമലങ്കരിക്കുന്ന നെറ്റിപ്പട്ടങ്ങള്‍ പകലിന് സുവര്‍ണപ്രഭ സമ്മാനിക്കും. മേളത്തിന്റെ അകമ്പടിയോടെ പിന്നീട് വര്‍ണങ്ങള്‍ മാറിമറിയുകയായി. പൂത്തുലയുന്ന വെഞ്ചാമരങ്ങള്‍ക്കും ആലവട്ടങ്ങള്‍ക്കും മേലേ വര്‍ണക്കുടകള്‍ ഉല്‍സവം തീര്‍ക്കുകയായി.അലുക്കുകള്‍ തൂക്കിയത്, രണ്ടുനിലയുള്ളവ, അങ്ങനെ വൈവിധ്യമാര്‍ന്ന പലതരം കുടകളും ഇരുകൂട്ടരും ആനപ്പുറത്തേറി നിന്നു് പ്രദര്‍ശിപ്പിക്കും.

Image result for thrissur pooram

ഇത് മത്സരബുദ്ധിയോടെയാണ് ഇരു വിഭാഗക്കാരും അവതരിപ്പിക്കുന്നത്.കാണികള്‍ ആര്‍പ്പുവിളിച്ചും ഉയര്‍ന്നു ചാടിയും കയ്യടിച്ചും ഇരുഭാഗത്തേയും പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരിക്കും.

ഒരു ചെറിയ വെടിക്കെട്ടോടെ ഇത് അവസാനിക്കുന്നു. ഇതോടെ പകല്‍പൂരം അവസാനിക്കുന്നു.

എന്നാല്‍ രാത്രിയും ചെറിയ പൂരങ്ങള്‍ ആവര്‍ത്തിക്കും. പിന്നീട് പുലര്‍ച്ചയാണ് വെടിക്കെട്ട്.

വെടിക്കെട്ട്

പിറ്റേന്ന് പകല്‍ പുലരും മുമ്പേ നടക്കുന്ന വെടിക്കെട്ടാണ് പൂരത്തിന്റെ മറ്റൊരു ആകര്‍ഷണം. വെളുപ്പിന് മൂന്നു മണിയോടെയാണ് ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്. ശബ്ദമലിനീകരണ നിയമങ്ങളും തദ്ദേശീയര്‍ക്ക് വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ചു് വെടിക്കെട്ടില്‍ കാര്യമായ മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ വന്നിട്ടുണ്ട്. ഈ അടുത്ത കാലങ്ങളില്‍ ദൃശ്യത്തിനാണു് ശബ്ദത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം.

Image result for thrissur pooram

പകല്‍ പൂരം

പൂരപിറ്റേന്ന് രാവിലെ എഴുന്നള്ളത്തും പാണ്ടി മേളവും കുടമാറ്റവും ഉണ്ടാവും.തൃശ്ശൂര്‍ക്കാരുടെ പൂരംഎന്നും ഇതിനെ പറയാറുണ്ട്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലില്‍ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളുന്നു. ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കുന്നു. മേളത്തിന് ശേഷം വെടിക്കെട്ട് നടക്കുന്നു. അതിനുശേഷം ദേവിമാര്‍ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകള്‍ സമാപിക്കുന്നു.

പൂരക്കഞ്ഞി

പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവര്‍ക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നല്‍കാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ചെത്തുമാങ്ങാഅച്ചാറും പപ്പടവും മട്ട അരിക്ക്ഞ്ഞിയ്യൊടൊപ്പം ഉണ്ടാവും. ഒരു പാളയില്‍ കഞ്ഞിയും മറ്റൊരു പാളയില്‍ കറികളും ഉണ്ടാവും. കോരിക്കുടിക്കാന്‍ പ്ലാവില കുമ്പിളും. ഏകദേശം പതിനായിരം പേരോളം ഓരോ സ്ഥലത്തും കഴിക്കാനെത്തും.

Image result for thrissur pooram

ആനച്ചമയം

ആനച്ചമയം മറ്റൊരാകര്‍ഷണമാണ്. ആനയുടെ മസ്തകത്തില്‍ കെട്ടുന്ന നെറ്റിപ്പട്ടം, ആലവട്ടം വെഞ്ചാമരം എന്നിവ രണ്ടു വിഭാഗക്കാരും പ്രദര്‍ശനത്തിന് വയ്ക്കുന്നു, കൂടെ വര്‍ണ്ണക്കുടകളും. പൂരത്തലേന്നാള്‍ രാവിലെ ആരംഭിക്കുന്ന പ്രദര്‍ശനം രാത്രി വൈകുവോളം നീളുന്നു

വിവാദങ്ങള്‍

സുപ്രീം കോടതിയുടെ ഒരു സുപ്രധാന വിധിയില്‍ പൂരങ്ങളില്‍ നടത്തുന്ന വെടിക്കെട്ടിനെ നിയന്ത്രിക്കണമെന്ന് പ്രസ്താവിച്ചിരുന്നു. ഈ വിധി പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന ഘട്ടം വന്നിരുന്നു. എന്നാല്‍ 2007 മാര്‍ച്ച് 27-നു സുപ്രീംകോടതിയുടെ മറ്റൊരു സുപ്രധാന വിധിയില്‍ ഈ വിലക്കില്‍ നിന്ന് തൃശ്ശൂര്‍ പൂരത്തെ ഒഴിവാക്കി.ഏപ്രില്‍ 12 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ‘ആനകളെ 11 മണിക്കും വൈകീട്ട് 3 മണിക്കും ഇടയ്ക്കും എഴുന്നള്ളിക്കരുത്’ എന്ന വിധിയും പൂരത്തിന്റെ നടത്തിപ്പിനെ ബാധിക്കും എന്നു കരുതിയിരുന്നു.എന്നാല്‍ ഈ വിധിയും പിന്നീട് കോടതി തിരുത്തിപ്പുതുക്കുകയുണ്ടായി.

Image result for thrissur pooram

തൃശ്ശൂര്‍ പൂരത്തിന് രാത്രിയിലെ വെടിക്കെട്ട് 2016ല്‍ ഹൈക്കോടതി നിരോധിച്ചിരുന്നു. 14ഏപ്രില്‍2016ന് ഉപാധികളോടെ വെടിക്കെട്ട് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിതൃശൂര്‍ പൂരം പ്രദര്‍ശനം

തൃശൂര്‍ പൂരത്തിന്റെ പ്രശസ്തിക്ക് നിദാനമായ നിരവധി ഘടകങ്ങള്‍ ഉണ്ട്. അതിലൊന്നാണ് പൂരം പ്രദര്‍ശനം. അഖിലേന്ത്യാ തലത്തിലൊരുക്കുന്ന പ്രദര്‍ശനം ഇന്ന് വിപുലവും പൂരം നടത്തിപ്പിന്റെ വരുമാനത്തില്‍ ഒരു പ്രധാന സ്രോതസ്സുമാണ്. പൂരം നാളിനു ഏകദേശം ഒരു മാസം മുമ്പേ തേക്കിങ്കാടു മൈതാനത്തിന്റെ വടക്കുകിഴക്കുഭാഗത്തു്, കിഴക്കെ ഗോപുര നടയ്ക്കു സമീപമായി പ്രദര്‍ശന നഗരി ഒരുങ്ങിയിരിക്കും. ആയിരക്കണക്കിനാളുകള്‍ ദിവസവും പ്രദര്‍ശനം കാണാന്‍ എത്തും. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദര്‍ശന നഗരി വാണിജ്യപ്രധാനവുമാണ്.

Image result for thrissur pooram

പൂരത്തിലെ മുഖ്യപങ്കാളികളായ തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. നാല്‍പ്പത്തിമൂന്നാമത് പ്രദര്‍ശനമാണ് 2007 ലേത്.

1932-ല്‍ തൃശൂരില്‍ രൂപം കൊണ്ട വൈ.എം.എ. 1933-ല്‍ തുടങ്ങിവെച്ചതാണ് പൂരം പ്രദര്‍ശനം. 1948 വരെ യുവജന സമാജത്തിന്റെ നേതൃത്വത്തില്‍ തുടര്‍ന്നു.മഹാത്മാഗാന്ധിരക്തസാക്ഷിയായ 1948-ല്‍ പ്രദര്‍ശനം ഉണ്ടായില്ല. അടുത്ത വര്‍ഷം മുതല്‍ 1962 വരെ നഗരസഭയാണ് പ്രദര്‍ശനം സംഘടിപ്പിച്ചു വന്നത്. 1962-ലും 63-ലും പ്രദര്‍ശനം നിലച്ചു. 1962-ല്‍ ചൈനീസ് യുദ്ധം കാരണം പേരിന് മൂന്ന് ആനകളെ വച്ച് പൂരം നടത്തി, പതിവുള്ളാ ഗാംഭീര്യത്തോടെ തൃശ്ശൂര്‍ പൂരം വേണ്ടെന്നു വെച്ചിരുന്നു. 1963-ല്‍ തൃശ്ശൂര്‍ മുനിസിപ്പാലിറ്റിയുടെ സ്റ്റേഡിയം പണിയുന്നതിനായി രൂപവത്കരിച്ച കമ്മിറ്റിയാണ് എക്‌സിബിഷന്‍ നടത്തിയത്. പൂരത്തിന് വീതം നല്‍കാന്‍ കമ്മിറ്റി വിസമ്മതം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു് ആവര്‍ഷം പൂരം തന്നെ വേണ്ടെന്ന് വക്കുകയാണ് ഉണ്ടായത്.. തുടര്‍ന്നു് 1964ല്‍ തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ പൂരം പ്രദര്‍ശനം പുനരാരംഭിച്ചു.

Image result for thrissur pooram

മറ്റു വിശേഷങ്ങള്‍

ചടങ്ങു മാത്രമായി

പൂരം ഒരു ആനപ്പുറത്ത് ചടങ്ങുമാത്രമായി നടത്തിയ സനര്‍ഭങ്ങളുമുണ്ട്

1930ല്‍ കനത്ത മഴയെ തുടര്‍ന്ന് മുഴുവന്‍ ആനകളേയും എഴുന്നെള്ളിച്ചില്ല.1948ല്‍ മഹാത്മാഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് ചടങ്ങുമാത്രമായി പൂരം നടത്തുകയുണ്ടായി.1962ല്‍ ഇന്ത്യ- ചൈന യുദ്ധ സമയത്തും ചടങ്ങായി മാത്രം പൂരം നടത്തി.1964 ല്‍ എക്‌സിബിഷന്‍ കമ്മിറ്റിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൂരം നടന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button