Latest NewsIndiaNews

16കാരിയെ ബലാത്സംഗം ചെയ്‌ത കേസ് ;അസാറാം ബാപ്പു കുറ്റക്കാരൻ

ന്യൂഡൽഹി:16 വയസുകാരിയെ വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ അസാറാം ബാപ്പു കുറ്റക്കാരൻ. ജോധ്‌പൂർ പ്രത്യേക കോടതിയുടേതാണ് വിധി.രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് അസാറാം ബാപ്പുവിന്റെ പേരില്‍ നിലവിലുള്ളത്. വിധി പറയുന്നതിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ വീടിനും ജോധ്പൂരിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ALSO READ:16കാരിയെ കുടുംബാംഗങ്ങള്‍ക്കുമുന്നില്‍ വച്ച് ബലാത്സംഗം ചെയ്യാൻ ഗ്രാമ പഞ്ചായത്തിന്റെ ശിക്ഷ

ജോധ്പൂര്‍ കോടതി ജഡ്ജി മധുസൂദനന്‍ ശര്‍മ ഈ മാസമാദ്യം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കേട്ട ശേഷം കേസ് വിധി പറയാനായി ഇന്നത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു.വിധി പ്രതികൂലമാണെങ്കില്‍ ആസാറാം ബാപ്പുവെന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ അനുയായികള്‍ ആക്രമം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പൊലീസ് രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ജോധ്പുര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്ത് പ്രത്യേക വിചാരണ കോടതി സ്ഥാപിച്ചാണ് വിധി പറയുക. രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് ആശാറാം ബാപ്പുവിന്റെ പേരിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button