Latest NewsNewsInternational

16കാരിയെ കുടുംബാംഗങ്ങള്‍ക്കുമുന്നില്‍ വച്ച് ബലാത്സംഗം ചെയ്യാൻ ഗ്രാമ പഞ്ചായത്തിന്റെ ശിക്ഷ

ലാഹോർ: 16കാരിയെ കുടുംബാംഗങ്ങള്‍ക്കുമുന്നില്‍ വച്ച് ബലാത്സംഗം ചെയ്യാൻ ഗ്രാമ പഞ്ചായത്തിന്റെ ശിക്ഷ. പാകിസ്ഥാനില്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമാണ് പതിനാറുകാരിയെ രക്ഷിതാക്കള്‍ക്കുമുന്നില്‍ വെച്ച് ബലാത്സംഗം ചെയ്തത്. പതിനാറുകാരിയുടെ സഹോദരന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ സഹോദരന് ഗ്രാമപ്പഞ്ചായത്ത് പരസ്യ ബലാത്സംഗത്തിന് അനുമതി നല്‍കുകയായിരുന്നു.

പഞ്ചാബ് പ്രവിശ്യയിലെ രജ്പുര്‍ ഗ്രാമത്തിൽ ജൂലായ് 18-നാണ് സംഭവം നടന്നത്. ഗ്രാമപ്പഞ്ചായത്ത് തലവനും ബലാത്സംഗം ചെയ്ത യുവാവും ഉള്‍പ്പെടെ 30 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു. രണ്ടുദിവസം മുന്‍പ് പെണ്‍കുട്ടിയുടെ സഹോദരന്‍ ഉമര്‍വാഡ നാട്ടുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു. ഈ സംഭവത്തിന് പ്രതികാരമായാണ് സഹോദരനായ അഷ്ഫാഖിന് ഉമര്‍വാഡയുടെ സഹോദരിയെ ബലത്സംഗം ചെയ്യാന്‍ ഗ്രാമപ്പഞ്ചായത്ത് അനുമതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ കുടുംബം തീരുമാനത്തെ എതിര്‍ത്തു. പക്ഷെ ഗ്രാമപ്പഞ്ചായത്ത് ഒറ്റക്കെട്ടായി തീരുമാനം നടപ്പാക്കാന്‍ അനുമതി നല്‍കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് പതിനാറുകാരിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button