
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകകേസില്‍ പ്രധാന പ്രതികളെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു. കൊലപാതകം നടന്നപ്പോൾ രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനാണ് ഓച്ചിറ മേമന പനച്ചമൂട്ടില്‍ വീട്ടില്‍ മുഹമ്മദ് സാലിബ് ( 26), കായംകുളം പുള്ളിക്കണക്ക് ദേശത്ത് കളത്തില്‍ വീട്ടില്‍ അപ്പുണ്ണി(32), കരുനാഗപ്പള്ളി പുത്തന്‍ തെരുവ് കൊച്ചയ്യത്ത് തെക്കതില്‍ കെ. തന്‍സീര്‍ ( 24) എന്നിവരെ തിരിച്ചറിഞ്ഞത്.
READ MORE: റേഡിയോ ജോക്കിയുടെ കൊലപാതം; കാമുകിയ്‌ക്കൊപ്പം കഴിയവേ അപ്പുണ്ണി പിടിയില്‍
പ്രതികളെ ഉടൻ തെളിവെടുപ്പിനായി സംഭവ സ്ഥലമായ മടവൂരിലും തുടന്ന് മറ്റിടങ്ങളിലും കൊണ്ടുപോകും. ഒന്നാം പ്രതിയായ സത്താറിനെ ഖത്തറില്‍ നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മാര്‍ച്ച് 27 ന് പുലര്‍ച്ചെ 1.30നാണ് മടവൂരിലെ രാജേഷിന്റെ സ്റ്റുഡിയോയ്ക്കു മുന്നില്‍ വച്ച് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Post Your Comments