
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അലിഭായിയെ അറസ്റ്റ് ചെയ്‌ത നാല് പോലീസുകാര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിച്ചു. അറസ്റ്റ് ചെയ്തപ്പോള്‍ അലിഭായിയ്ക്ക് ചിക്കന്‍പോക്‌സ് ബാധിച്ചിട്ടുണ്ടായിരുന്നു. ഇത് പോലീസുകാരിലേക്ക് പകരുമെന്ന് അന്ന് തന്നെ ആശങ്കയുണ്ടായിരുന്നു. പള്ളിക്കല്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ ശ്യാംജി, സി.പി.ഒ രാജേഷ്, ഷാഡോ പോലീസ് എസ്.ഐ ഷിജു, സിവില്‍ പോലീസ് ഓഫീസര്‍ ബിജുകുമാര്‍ തുടങ്ങിയവര്‍ക്കാണ് ചിക്കന്‍ പോക്‌സ് ബാധിച്ചത്.
also read:റേഡിയോ ജോക്കിയുടെ കൊലപാതകം: ദൃക്‌സാക്ഷി പ്രതികളെ തിരിച്ചറിഞ്ഞു
അലിഭായിയും അപ്പുണ്ണിയും ആശ്രയിച്ച സ്വാതി സന്തോഷില്‍ നിന്നാണ് ചിക്കന്‍ പോക്‌സിന് തുടക്കം കുറിച്ചത്. അത് പിന്നീട് അലിഭായിക്കും മറ്റൊരു പ്രതിയായ യാസിന്‍ അബൂബക്കറിനും പിടിപെട്ടു. ഖത്തറില്‍ നിന്ന് വിളിച്ചുവരുത്തി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യാനൊരുങ്ങുമ്പോളാണ് അലിഭായിയുടെ ചിക്കന്‍പോക്‌സ് വിവരം പൊലീസ് അരിഞ്ഞത്. പോലീസുകാർക്ക് കൂടാതെ മറ്റ് മൂന്നു പേർക്ക് കൂടി അസുഖം ബാധിച്ചിട്ടുണ്ട്.
Post Your Comments