നവരത്ന കമ്പനി എന്‍ജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡില്‍ അവസരം. ഗേറ്റ് -2018 അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. സിവില്‍, മെക്കാനിക്കല്‍, കെമിക്കല്‍ വിഭാഗങ്ങളിലായി 67 ഒഴിവുണ്ട് . സിവില്‍, മെക്കാനിക്കല്‍, കെമിക്കല്‍ എന്നി വിഷയങ്ങളിലൊന്നില്‍ 65 ശതമാനം/ തത്തുല്യ ഗ്രേഡോടെ ഫുള്‍ ടൈം ബി.ഇ./ ബി.ടെക്./ ബി.എസ്.സി. എന്‍ജിനീയറിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 35000 രൂപയും താമസസൗകര്യവും ലഭിക്കും. ശേഷം ട്രെയിനിങ് വിജയകകരമായി പൂര്‍ത്തിയാക്കുന്നവരെ 60,0000- 1,80,000 രൂപ സ്കെയിലില്‍ നിയമിക്കും.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക (വിജ്ഞാപന നമ്പര്‍: HRD/Rectt./Advt./2018-19/01)
അവസാന തീയതി: മേയ് 2
Also read ;കേന്ദ്ര സർവീസിലെ വിവിധ തസ്തികകളിലേക്ക് നിരവധി ഒഴിവ്
Post Your Comments