KeralaLatest NewsNews

അയ്യടാ… കാശ് കൊടുത്ത് മേടിക്കുന്നതല്ലേ, തൂത്ത് വാരി തിന്നോ: സമൂഹമാധ്യമങ്ങളിൽ താരമായി അച്ഛന് ചോറ് വാരിക്കൊടുക്കുന്ന കുഞ്ഞുമകള്‍: വീഡിയോ കാണാം

അയ്യടാ… കാശ് കൊടുത്ത് മേടിക്കുന്നതല്ലേ, തൂത്ത് വാരി തിന്നോ..വാ തുറന്നേ ആ.. ആ…’ അച്ഛന്റെ വായിലേക്ക് വാരിക്കൊടുക്കുന്ന കുഞ്ഞുമകളാണ് സമൂഹമാധ്യമങ്ങളിലെ താരം. ആകാശത്ത് അമ്പിളി മാമനെ കാണിച്ചിട്ട് മക്കൾക്ക് ചോറ് കൊടുക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ടുണ്ട്. ഇവിടെ അച്ഛനെ നിർബന്ധിച്ച് ചോറ് കൊടുക്കുന്ന ഇൗ കുഞ്ഞിത്താര സവ്യ. എനിക്ക് മതിയെന്ന് അച്ഛൻ പലകുറി പറഞ്ഞെങ്കിലും സവ്യ ഇതൊന്നും കണക്കാക്കുന്നതെ ഇല്ല.

നിർബന്ധിച്ച് അച്ഛന് ചോറ് വാരികൊടുക്കുന്ന ദൃശ്യങ്ങളാണ് ഫേസ്ബുക്കിലൂടെ വൈറലായിരിക്കുന്നത്. ‘വിശക്കുന്നു എന്ന് പറഞ്ഞിട്ടല്ലേ ഞാൻ ചോറ് എടുത്തോണ്ട് വന്നത്, എന്നിട്ട് വേണ്ടാന്നു പറയുന്നോ? ഇങ്ങനെ പോകുന്നു സവ്യയുടെ പരിഭവങ്ങൾ. ഒടുവിൽ ചോറ് മുഴുവനും വാരികൊടുത്ത ശേഷമാണ് സവ്യ പിൻമാറിയത്. ഒടുവിൽ അച്ഛൻ സ്വയം പറഞ്ഞുപോയി ‘ഇൗ പെണ്ണിനോട് ഞാൻ എതുനേരത്താണോ വിശക്കുന്നു എന്ന് പറഞ്ഞത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button