ന്യൂഡല്‍ഹി: എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിച്ച യുവാവിന് ലഭിച്ചത് ചില്‍ഡ്രന്‍ ബാങ്ക് ഒഫ് ഇന്ത്യയുടെ 500 രൂപയുടെ നോട്ട്. ബറേലി സ്വദേശിയായ അശോക് കുമാറിനാണ് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ നോട്ടുകള്‍ക്കൊപ്പം ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ട് ലഭിച്ചത്. സംഭവത്തെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അശോക് കുമാര്‍ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരമാണ് യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യയുടെ സുഭാഷ് നഗറിലുള്ള എ.ടി. എമ്മില്‍നിന്ന് 4500 രൂപ അശോക് പിന്‍വലിച്ചത്. ഇതിലായിരുന്നു ചില്‍ഡ്രന്‍ ബാങ്കിന്റെ നോട്ട് ഉണ്ടായിരുന്നത്. കാഴ്ചയില്‍ ശരിക്കുള്ള 500 രൂപയുമായി സാമ്യമുള്ളതാണ് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകള്‍.
അതേസമയം തനിക്ക് മാത്രമല്ല ചില്‍ഡ്രന്‍ ബാങ്കിന്റെ നോട്ട് ലഭിച്ചതെന്നും എ.ടി.എമ്മില്‍ നിന്ന് രണ്ടായിരം രൂപ പിന്‍വലിച്ച പ്രദീപ് എന്നയാള്‍ക്കും ഇന്ദ്രകുമാര്‍ ശുക്ല എന്നയാള്‍ക്കും അഞ്ഞൂറിന്റെ ചില്‍ഡ്രന്‍ ബാങ്ക് നോട്ട് ലഭിച്ചതായി അശോക് കുമാര്‍ പറഞ്ഞു.
എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചതിന്റെ രേഖയുടെ പകര്‍പ്പും ചേര്‍ത്ത് മൂന്ന് പേരും ബാങ്കില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്നത് പുറത്തുനിന്നുള്ള ഏജന്‍സികളാണെന്നും ബാങ്കിന് ഇതുമായി യാതൊരു ബന്ധമില്ലെന്നും മാനേജര്‍ പറഞ്ഞു. പണം നിക്ഷേപിച്ച ഏജന്‍സിക്കെതിരെ നടപടി എടുക്കുകയോ കരിമ്പട്ടികയില്‍ പെടുത്തണമെന്നോ ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ ഹെഡ് ഓഫീസിലേക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും മാനേജര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments