
കൊച്ചി ; വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ഭീക്ഷണി കത്ത്. “പൊലീസിനെതിരായ പരാതിയിൽ നിന്നും പിന്മാറണം. ഇല്ലെങ്കിൽ ശ്രീജിത്തിന് ഉണ്ടായത് രണ്ടാമത്തെ മകനും ഉണ്ടാകും. തങ്ങള്‍ക്കെതിരെ നിന്നിട്ടുള്ളവരെ ഇതിന് മുമ്പും തീര്‍ത്തിട്ടുണ്ട്. ആരും ചോദിക്കാന്‍ വരില്ലെന്നും, തിരുവനന്തപുരം ഭാഗത്ത് അന്വേഷിച്ചാല്‍ മനസിലാകുമെന്നും” ആറ്റിങ്ങൽ റൂറൽ എസ്പിയുടെ ഷാഡോ സംഘത്തിന്റെ പേരിലുള്ള കത്തിൽ പറയുന്നു.
അഭിഭാഷകനായി ആലോചിച്ച ശേഷം പരാതി നൽകുമെന്ന് ശ്രീജിത്തിന്റെ കുടുംബം. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് ക്രൈം ബ്രാഞ്ച്. അതേസമയം കത്തിന്റെ ആധികാരതയിൽ ആശങ്കയുണ്ട്. കൃത്യമായ മേല്‍വിലാസവും പേരും രേഖപ്പെടുത്തി ആരും ഭീഷണിക്കത്ത് അയക്കില്ലെന്നും, കേസിന്റെ ഗതി വഴിതിരിച്ച് വിടാന്‍ ആരോ കരുതിക്കൂട്ടി ചെയ്‌തത് ആകാമെന്നുമുള്ള നിലപാടിലാണ് അന്വേഷണ സംഘം.
also read ;കസ്റ്റഡി മരണം; ശ്രീജിത്തിനെ മർദ്ദിച്ചതായി വെളിപ്പെടുത്തൽ
Post Your Comments