KeralaLatest NewsNews

പിണറായിയിലെ ദുരൂഹമരണം: കുട്ടികളുടെ അമ്മ കസ്​റ്റഡിയില്‍

ത​ല​ശ്ശേ​രി: പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ കു​ടും​ബ​ത്തി​ലെ പി​ഞ്ചു​കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ ദു​രൂ​ഹ​മരണത്തിനിടയായ സം​ഭ​വ​ത്തി​ല്‍ ഒരാള്‍ കസ്​റ്റഡിയില്‍. മരിച്ച കുടുംബത്തിൽ അവശേഷിക്കുന്ന ഏക ആളായ സൗമ്യയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ച ശേഷമാണ് ഇവർക്കും ഛർദ്ദി ഉണ്ടാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്​സയിലിരിക്കെയാണ്​ സൗമ്യയെ കസ്​റ്റഡിയിലെടുത്തത്​. എലിവിഷമാണ്​ മരണത്തിനിടയാക്കിയതെന്നാണ്​ നിഗമനം​.

കൊലപാതകമാണോ എന്നും സംശയിക്കുന്നുണ്ട്​. ക​ല്ല​ട്ടി വ​ണ്ണ​ത്താ​ന്‍വീ​ട്ടി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (76), ഭാ​ര്യ ക​മ​ല (65), പേ​ര​ക്കു​ട്ടി​ക​ളാ​യ ഐ​ശ്വ​ര്യ ‍(എ​ട്ട്), കീ​ര്‍ത്ത​ന (ഒ​ന്ന​ര) എ​ന്നി​വ​രാണ്​ മൂന്നു മാസത്തിനിടെ ഛര്‍ദ്ദിച്ച്‌​​ അവശരായി മ​രി​ച്ചത്​. നാലുപേരും ഒരേ രീതിയില്‍ മരിച്ചതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്​ നാട്ടുകാര്‍ അനുമാനിക്കുകയായിരുന്നു. മരിച്ച ഐശ്വര്യ എന്ന എട്ടു​വ​യ​സ്സു​കാ​രി​യു​​ടെ സംസ്​കരിച്ച മൃ​ത​ദേ​ഹം അന്വേഷണത്തി​​​​ന്റെ ഭാഗമായി പു​റ​ത്തെ​ടു​ത്തു പ​രി​ശോധന നടത്തി. ആന്തരികാവയവങ്ങൾ ഫോറൻസിക് ലാബിലേക്ക് അയച്ചു.

സ​ബ്​​ഡി​വി​ഷ​ന​ല്‍ മ​ജി​സ്​​ട്രേ​റ്റി​​​​​​െന്‍റ അ​നു​മ​തി​യോ​ടെ​യാ​ണ്​ മൂ​ന്നു​മാ​സം മുമ്പ് മരി​ച്ച ഐ​ശ്വ​ര്യ​യു​ടെ മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ​പോ​ലീ​സ്​ സ​ര്‍​ജ​ന്‍ ഡോ. ​ഗോ​പാ​ല​കൃ​ഷ്​​ണ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​റ​ത്തെ​ടു​ത്ത​ത്. സൗമ്യയുടെ മാതാപിതാക്കളായ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരീകാവയവങ്ങൾ പരിശോധിച്ചതിൽ വിഷാംശം കണ്ടെത്തിയിരുന്നു. എലിവിഷം പോലുള്ളവയിൽ കാണുന്ന അലുമിനിയം ഫോസ്​ഫേഡ്​ ഇവരുടെ ശരീരത്തിൽ ഉള്ളതായും ഇതാണ് മരണകാരണമായതെന്നും കണ്ടെത്തിയിരുന്നു.

കമല മരിച്ച ശേഷവും ചില യുവാക്കൾ ഈ വീട്ടിൽ നിരന്തരം വന്നു പോകുന്നതിനെ നാട്ടുകാർ എതിർത്തിരുന്നു.ഇവർ നിരീക്ഷണത്തിലാണ്.സൗമ്യയെ കൂടുതൽ ചോദ്യം ചെയ്ത ശേഷമേ സംഭവത്തിന്റെ സത്യാവസ്ഥ വെളിയിൽ വരൂ എന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button