Latest NewsNewsIndia

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റില്‍. മുഹമ്മദ് റഫീഖ് എന്നയാളെയാണ് കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. പ്രകാശ് എന്ന വാഹന കരാറുകാരനുമായാണ് മുഹമ്മദ് റഫീഖ് ഫോണില്‍ സംസാരിച്ചത്. വാഹനങ്ങളുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ചാണ് സംഭാഷണം.

ഇതിനിടയിലാണ് മോദിയെ വധിക്കുമെന്ന തരത്തിലുള്ള പരാമര്‍ശം. 1998ലെ കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരുന്ന ഇയാള്‍ , നടത്തിയതെന്നു കരുതപ്പെടുന്ന ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. 1998ല്‍ കോയമ്പത്തൂരുണ്ടായ തുടര്‍ സ്‌ഫോടനങ്ങളില്‍ 58 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ് മുഹമ്മദ് റഫീഖ്. അറസ്റ്റിലായ മുഹമ്മദ് റഫീഖിനെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

‘മോദിയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 1998ല്‍ അദ്വാനിയുടെ സന്ദര്‍ശന സമയത്ത് ബോംബുകള്‍ വെച്ചത് ഞങ്ങളാണ്’ എന്നായിരുന്നു മുഹമ്മദ് റഫീഖിന്റെ പരാമര്‍ശം. ‘100ല്‍ അധികം വാഹനങ്ങള്‍ ഞാന്‍ നശിപ്പിച്ചിട്ടുണ്ട്, എനിക്കെതിരെ നിരവധി കേസുകളുമുണ്ട്’ എന്ന് പ്രകാശ് പറയുന്നതും ശബ്ദരേഖയിലുണ്ട്. കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കോയമ്പത്തൂര്‍ പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button