മണ്ണഞ്ചേരി: കാറ്റിലും മഴയിലും വള്ളം മറിഞ്ഞ് മധ്യവയസ്കനായ മത്സ്യത്തൊഴിലാളിയെ കാണാതായി. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. മണ്ണഞ്ചേരി സ്വദേശി അബ്ദുല്‍ ഖാദറിനെയാണ് (40) കാണാതായത്. തിങ്കളാഴ്ച രാത്രി ശക്തമായ കാറ്റിലാണ് വള്ളം മറിഞ്ഞത്. അബ്ദുല്‍ ഖാദറിനോടൊപ്പം വള്ളത്തിലുണ്ടായിരുന്ന ചാവടിയില്‍ നൗഷാദിനെ (42) മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
also read: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം കാരണം ഇതാണ്
നൗഷാദ് ഒന്നര മണിക്കൂറോളം വെള്ളത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.അബ്ദുല്‍ ഖാദറിനായി രാത്രി വൈകിയും മത്സ്യത്തൊഴിലാളികളും പൊലീസും അഗ്നിശമനസേന ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
Post Your Comments