തിരുവനന്തപുരം: പുതിയ പരീക്ഷ പരിഷ്ക്കരണത്തിന് ഒരുങ്ങി പി.എസ്.സി. പരീക്ഷ കലണ്ടർ പരീക്ഷയ്ക്ക് 70 ദിവസം മുമ്പ് പ്രഖ്യാപിക്കും. ആദ്യ 20 ദിവസത്തിനുള്ളിൽ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ടോ എന്ന്‍ വെബ്സൈറ്റിലൂടെ ഉറപ്പ് നൽകണം. എന്നാൽ മാത്രമേ പരീക്ഷ എഴുതാനാകൂ. ഒരേസമയം ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഉദ്യോഗാർത്ഥികൾ ഒരേ പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കുന്നു എന്ന് ആക്ഷേപം ഉയർന്നിരുന്നു ഈ സാഹചര്യം ഒഴിവാക്കാൻ രജിസ്ട്രേഷൻ നമ്പറും പരീക്ഷാ കേന്ദ്രവും പിഎസ്എസി നിശ്ചയിച്ച ശേഷം ഹാൾടിക്കറ്റ് വിതരണം ചെയ്യും. ആഗസ്റ്റ് 15 മുതലായിരിക്കും ഈ പുതിയ സംവിധാനം നടപ്പാക്കുക എന്നും ചെയർമാൻ എംകെ സക്കീർ പറഞ്ഞു.
Also read ;കേരളത്തിലെ തൊഴിൽരഹിതരുടെ എണ്ണം ; പുറത്തു വന്ന കണക്കുകൾ ഞെട്ടിക്കുന്നത്
Post Your Comments