ബെംഗളൂരു•മേയ് 12 ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെന്ന് സൂചന നല്‍കി പുതിയ സര്‍വേ ഫലം. കര്‍ണാടകയില്‍ തൂക്ക് മന്ത്രിസഭയായിരിക്കും നിലവില്‍ വരികയെന്ന മുന്‍ സര്‍വേകള്‍ ശരിവയ്ക്കുന്നതാണ് ചൊവ്വാഴ്ച പുറത്ത് വന്ന ഇന്ത്യ ടുഡേ-കര്‍വി സര്‍വേ ഫലവും.
കോണ്‍ഗ്രസിന് 90 മുതല്‍ 101 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ഇന്ത്യ ടുഡേ സര്‍വേ പറയുന്നു. ബി.ജെ.പിയ്ക്ക് 78 മുതല്‍ 86 സീറ്റുകള്‍ വരെ ലഭിക്കും. 34-43 സീറ്റുകള്‍ നേടുന്ന ജെ.ഡി.എസ് സഖ്യം അധികാരം നിര്‍ണ്ണയിക്കുന്നത്തില്‍ നിര്‍ണ്ണായക ശക്തിയാകുമെന്നും സര്‍വേ പറയുന്നു. മറ്റുള്ളവര്‍ 4 മുതല്‍ 7 സീറ്റുകള്‍ വരെ നേടും.
കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 39% ആയിരിക്കും. ബി.ജെ.പി 38% വോട്ടുകള്‍ വരെ നേടും. ജെ.ഡി.എസ് 15% ഉം മറ്റുള്ളവര്‍ എട്ടുശതമാനം വോട്ടുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.
Post Your Comments