ന്യുഡല്‍ഹി: പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കിയാല് പീഡനം കുറയുമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ച് ഡല്‍ഹി ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ?, ഇത്തരം കേസുകളില്‍ ഇരയായവര്‍ക്ക് എന്ത് അനന്തര ഫലം ഉണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
ബഞ്ചിനു മുന്‍പാകെ വന്ന പൊതു താല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് സി. ഹരിശങ്കറും കേന്ദ്ര സര്‍ക്കാരിനോട് ചോദ്യമുന്നയിച്ചത്. ഉന്നാവോയിലും കത്വയിലും നടന്ന പീഡനങ്ങളെ തുടര്‍ന്ന് 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിയമം സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയും ഇത് രാഷ്ട്രപതി അംഗീകരിക്കുകയുമായിരുന്നു.
Post Your Comments