KeralaLatest NewsIndiaNews

പിറന്നാള്‍ ദിനത്തില്‍ കൂടപ്പിറപ്പിനെ കടൽ കവർന്നെടുത്തു: നടുങ്ങൾ മാറാതെ കുടുംബം

മാള: സഹോദരി ദൃശ്യയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ യാത്രയ്ക്കിടെയാണ് കടൽ അശ്വനിയെ കവർന്നെടുത്തത്. ഞാറാഴ്ചയായിരുന്നു പഴൂക്കര കടമ്പത്തിൽ വിജയകുമാറിന്റെ മകള്‍ അശ്വനി(20)യെ കടലിൽപ്പെട്ട് കാണാതായത്. കഴിഞ്ഞ ദിവസമാണ് അശ്വനിയുടെ മൃതദേഹം കണ്ടെത്തിയത്. മൂത്തസഹോദരി ദൃശ്യയുടെ പിറന്നാളായിരുന്നു ഞായറാഴ്ച.

also read:അബുദാബിയിൽ ഏഴ് വയസുകാരൻ കടലിൽ മുങ്ങിമരിച്ചു

അശ്വനിയും കുടുംബവും കൊടുങ്ങല്ലൂരിൽ ക്ഷേത്രദർശനം നടത്തിയ ശേഷമാണ് അഴീക്കോട് കടപ്പുറത്ത് നടക്കുന്ന ഫെസ്റ്റ് കാണാന്‍ തിരിച്ചത്. ഇവര്‍ തീരത്തേക്ക് എത്തിയപ്പോൾ കടല്‍ ശാന്തമായിരുന്നു. മറ്റ് സന്ദര്‍ശകരെപ്പോലെ തിരമാലകള്‍ തീരം തൊടുന്നതിന് സമീപത്തായാണ് ഇവരും ഉണ്ടായിരുന്നത്. തിരമാലകള്‍ പെട്ടെന്ന് ശക്തിയാര്‍ജിച്ചതാണ് അപകടത്തിന് കാരണമായത്. തിരയിൽപ്പെട്ട അശ്വനിയെ രക്ഷിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

മാള മെറ്റ്‌സ് എന്‍ജിനീയറിങ് കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ് മരിച്ച അശ്വനി. അമ്മയും സഹോദരിയും ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button