മുന്‍ പ്രസിഡന്റ് ആശുപത്രിയില്‍. രക്തത്തിലെ അണുബാധയേത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം ചെറുതായി പ്രതികരിച്ചു തുടങ്ങിയെന്ന് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്.എച്ച്.ഡബ്ല്യു ബുഷിനെ(93) യാണ് രക്തത്തിലെ അണുബാധ കണ്ടെത്തിയതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ബുഷിന്റെ ഭാര്യ ബാര്‍ബറ അന്തരിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വീണ്ടും വഷളായി തുടങ്ങിയത്.
Post Your Comments