അതിര്‍ത്തിയിലെ ഉച്ചഭാഷിണികള്‍ നിര്‍ത്തിവെച്ചു. ഇതോടെ അതിര്‍ത്തി പ്രദേശത്തുള്ള സൈനികര്‍ക്കും സിവിലിയന്മാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ ശബ്ദശല്യമാണ് അവസാനിച്ചിരിക്കുന്നത്. ദക്ഷിണകൊറിയന്‍ മേഖലയിലേക്ക് ഉച്ചഭാഷിണിയിലൂടെ നടത്തിയിരുന്ന പ്രചാരണ പരിപാടികള്‍ ഉത്തരകൊറിയ നിര്‍ത്തിവച്ചു.
ഇരുകൊറിയകളും തമ്മില്‍ ഉച്ചകോടി നടത്താനിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. വെള്ളിയാഴ്ച പാന്‍മുന്‍ജോം ഗ്രാമത്തില്‍ കിംജോംഗ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ജേയും കൂടിക്കാഴ്ച നടത്തും.
Post Your Comments