Latest NewsJobs & Vacancies

ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ ഈ തസ്തികകളിൽ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ താത്കാലിക ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ ഒഴിവുകളില്‍ 179 ദിവസത്തേക്ക് അല്ലെങ്കില്‍ നിയമിക്കപ്പെടുന്ന വ്യക്തി 60 വയസ് പൂര്‍ത്തിയാക്കുന്നതു വരെയോ എല്‍.ഡി. ക്ലാര്‍ക്ക്, എല്‍.ഡി ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എല്‍.ഡി ക്ലാര്‍ക്കിന് 19,950, എല്‍.ഡി. ടൈപ്പിസ്റ്റിന് 19,950, ഓഫീസ് അറ്റന്റന്റ്, 17,325 എന്നിങ്ങനെയാണ് വേതനം.

സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാനമായതോ, ഉയര്‍ന്നതോ ആയ തസ്തികയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെയുളള പ്രവൃത്തി പരിചയം ഉണ്ടാവണം. ഹൈക്കോടതി, കീഴ് കോടതികള്‍, നിയമവകുപ്പ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്കും വിരമിച്ച കോടതി ജീവനക്കാര്‍ക്കും മുന്‍ഗണന. 60 വയസ് കഴിയരുത്.

ഉദ്യോഗാര്‍ത്ഥികളുടെ പൂര്‍ണ്ണമായ ബയോഡേറ്റയോടൊപ്പം വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, വഞ്ചിയൂര്‍, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ മെയ് 31 വൈകുന്നേരം അഞ്ച് വരെ അപേക്ഷകള്‍ നേരിട്ടും തപാലിലും സ്വീകരിക്കും. കവറിനു മുകളില്‍ താത്കാലിക നിയമനത്തിനുളള അപേക്ഷ എന്ന് രേഖപ്പെടുത്തണം.

Also read ;അബുദാബിയില്‍ തൊഴിലവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button