KeralaLatest NewsNewsIndia

വരാപ്പുഴ കസ്റ്റഡി മരണം; ചെന്നിത്തലയുടെ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു

തി​രു​വ​ന​ന്ത​പു​രം: വ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്തി​െന്‍റ ക​സ്​​റ്റ​ഡി മ​ര​ണം സി.​ബി.​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ര്‍ ഉ​പ​വാ​സം ആരംഭിച്ചു. എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍ രാ​വി​ലെ ഒമ്പതിന് ​ മു​ന്‍മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെയ്‌തു . ഉ​പ​വാ​സ​ത്തി​ന് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ കൊ​ണ്ട് യു.​ഡി.​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇന്ന് ​വൈ​കീ​ട്ട്​ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ക്കും. സമാപന ചടങ്ങിൽ മുസ്‌ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി പങ്കെടുക്കും.

also read: ശ്രീ​ജി​ത്തിന്റെ കസ്റ്റഡി മരണം ; ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി റൂ​റ​ൽ എ​സ്പി

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വാരാപ്പുഴ സ്റ്റേഷനിലെ എ.എസ്.ഐ ജയാനന്ദനെയും മറ്റ് പൊലീസുകാരെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തിയാണ് ചോദ്യംചെയ്‌തത്‌ . ശ്രീജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് രേഖകളിൽ തിരിമറി കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അന്വേഷണ സംഘത്തിന്‍റെ നടപടി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്ന സമയത്തും സ്റ്റേഷനിൽ കൊണ്ടു വരുന്ന സമയത്തും എ.എസ്.ഐയും പൊലീസുകാരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button