ബെംഗലൂരൂ: ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെഡിയൂരപ്പയുടെ മകന്‍ വിജയേന്ദ്ര വരുണയില്‍ മത്സരിക്കില്ലെന്ന് സൂചന. വിജയേന്ദ്ര വരുണയില്‍ മത്സരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിജെപി നാലാമതു പുറത്തു വിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ വിജയേന്ദ്രയുടെ പേര്
ഉള്‍പ്പെടുത്തിയിട്ടില്ല.
മുഖ്യമന്ത്രി സിദ്ധരാമയ്യയും യെഡിയൂരപ്പയും ചാമുണ്ഡി മണ്ഡലത്തില്‍ വാശിയേറിയ മത്സരത്തിനുള്ള തയാറെടുപ്പിലാണ്. വരുണ മണ്ഡലത്തില്‍ സിദ്ധരാമയ്യയുടെ മകന്‍ യാതേന്ദ്രയുമായി വിജയേന്ദ്ര മത്സരിക്കുമെന്ന് നേരത്തെ യെഡിയൂരപ്പ അറിയിച്ചിരുന്നു. കര്‍ണാടകയിലെ പ്രധാന മണ്ഡലങ്ങളായ ബദാമിലും വരുണയിലും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
Post Your Comments